കർണാടക: രാജിവെച്ച രണ്ട് വിമത എം.എൽ.എമാർ തിരിച്ചെത്തും
text_fieldsബംഗളൂരു: നിയമസഭയിൽ വിശ്വാസവോട്ട് തേടാനൊരുങ്ങുന്ന കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിന് ആശ്വാസമേകി രണ്ട് വിമത എം .എൽ.എമാർ തിരിച്ചെത്തുന്നു. എം.ടി.ബി. നാഗരാജ്, ഡോ. സുധാകർ എന്നിവരാണ് രാജി പിൻവലിക്കാൻ തയാറായത്. രാജിവെച്ച കൂടുതൽ എം .എൽ.എമാർ തിരികെയെത്തുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
ഭവനമന്ത്രിയായിരുന്ന കോൺഗ്രസിെൻറ എ ം.ടി.ബി. നാഗരാജ് ഇന്ന് രാജി പിൻവലിക്കുമെന്നാണ് അറിയിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ കോൺഗ്രസ് നിയമസഭ കക്ഷ ിനേതാവ് സിദ്ധരാമയ്യയുടെ വസതിയിൽ സഖ്യനേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു പ്ര ഖ്യാപനം. ശനിയാഴ്ച രാത്രിവരെ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിലാണ് നാഗരാജ് രാജി പിൻവലിക്കാൻ തയാറായത്.
മറ്റു വിമതരെയും അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തിങ്കളാഴ്ച സ്പീക്കറെ കാണുന്നുണ്ടെന്നും അതുവരെ ഇൗ വിഷയത്തിൽ പ്രതികരിക്കില്ലെന്നും സൂചിപ്പിച്ച വിമത എം.എൽ.എ രാമലിംഗ റെഡ്ഡി, താൻ നിയമസഭ സമ്മേളനത്തിൽ പെങ്കടുക്കുമെന്ന് വ്യക്തമാക്കി. രാമലിംഗ റെഡ്ഡിയുമായി മുതിർന്ന നേതാവ് അഹ്മദ് പേട്ടൽ ഫോണിൽ സംസാരിച്ചതായാണ് വിവരം. നിയമസഭ സമ്മേളനത്തിെൻറ വരുംദിവസങ്ങളിൽ വിശ്വാസ വോെട്ടടുപ്പ് നടക്കുമെന്നുറപ്പായതോടെ കർണാടകയിൽ മറ്റു വിമതരെക്കൂടി മടക്കാൻ ഭരണപക്ഷവും സർക്കാറിെൻറ പതനമുറപ്പിക്കാൻ പ്രതിപക്ഷവും നീക്കം സജീവമാക്കി.
രാജിവെച്ചവരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായും അവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപമുഖ്യമന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച അഞ്ചുപേർകൂടി സുപ്രീംകോടതിയെ സമീപിച്ചത് വിമതരുടെ തിരിച്ചുപോക്ക് തടയാനുള്ള ബി.ജെ.പിയുടെ മറുനീക്കമായാണ് കരുതുന്നത്. ശനിയാഴ്ച ഹരജി സുപ്രീംകോടതിയിൽ എത്തുന്നതിനുമുേമ്പ എം.ടി.ബി. നാഗരാജുമായി കോൺഗ്രസ് അനുനയ ചർച്ച തുടങ്ങിയിരുന്നു.
കോൺഗ്രസും ജെ.ഡി.എസും എം.എൽ.എമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ തിങ്കളാഴ്ച സഭയിൽ വിശ്വാസ വോെട്ടടുപ്പിന് തയാറാണെന്ന് അറിയിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും വിശ്വാസവോട്ടിന് സന്നദ്ധത പ്രകടിപ്പിച്ചതോടെ ഇനി സ്പീക്കറാണ് തീയതി നിശ്ചയിക്കേണ്ടത്. സ്പീക്കറടക്കം 101 അംഗങ്ങളിലേക്ക് ചുരുങ്ങിയ സർക്കാറിന് ഏഴ് അംഗങ്ങളുടെകൂടി പിന്തുണ ഉറപ്പിച്ചാലേ വിശ്വാസവോെട്ടടുപ്പിൽ ജയിക്കാനാവൂ. സ്വതന്ത്രെൻറയും കെ.പി.ജെ.പി അംഗത്തിെൻറയും അടക്കം ബി.ജെ.പിക്ക് 107 പേരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും എം.എൽ.എമാർ ബംഗളൂരുവിലെ വിവിധ റിസോർട്ടുകളിലും 10 വിമത എം.എൽ.എമാർ മുംബൈയിലെ ഹോട്ടലിലും കഴിയുകയാണ്. മുംബൈയിൽ കഴിയുന്ന വിമത എം.എൽ.എമാർ ശനിയാഴ്ച ചാർട്ടർ ചെയ്ത വിമാനത്തിൽ ഷിർദി സായി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.