യെദിയൂരപ്പയെ പ്രതിരോധത്തിലാക്കി 'ദുരൂഹ സീഡി' വിവാദം
text_fieldsബംഗളൂരു: മന്ത്രിസഭ വികസനത്തിന് പിന്നാലെ കർണാടക ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറിയിൽ യെദിയൂരപ്പ സർക്കാർ പ്രതിരോധത്തിൽ. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന നേതാവ് ബസനഗൗഡ പാട്ടീൽ യത്നാൽ രംഗത്തുവന്നു. യെദിയൂരപ്പയുമായി ബന്ധപ്പെട്ട രഹസ്യ സീഡി കരുവാക്കി ബ്ലാക്ക്മെയിൽ ചെയ്താണ് മൂന്ന് എം.എൽ.എമാർ മന്ത്രിസ്ഥാനം കൈക്കലാക്കിയതെന്നാണ് യത്നാലിെൻറ ആരോപണം. വിഷയം കത്തിപ്പടർന്നതോടെ, ബി.െജ.പി എം.എൽ.എയുടെ ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരിലൊരാളായ സി.പി. യോഗേശ്വർ ഒാപറേഷൻ താമരക്കുവേണ്ടി ഒമ്പതുകോടി ചെലവഴിച്ചെന്ന് ബി.ജെ.പി എം.എൽ.എ രമേശ് ജാർക്കിഹോളിയുടെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നു.
കോൺഗ്രസ്- ജെ.ഡി-എസ് സഖ്യസർക്കാറിനെ അട്ടിമറിക്കാൻ നടത്തിയ ഒാപറേഷൻ താമരയിലൂടെ ബി.ജെ.പിയിലെത്തിയ മുൻ കോൺഗ്രസ് എം.എൽ.എമാരായ എം.ടി.ബി. നാഗരാജ്, ആർ. ശങ്കർ എന്നിവരടക്കം ഏഴുപേരെയാണ് പുതുതായി മന്ത്രിസഭയിലുൾപ്പെടുത്തിയത്. ഇരുവരും നിയമനിർമാണ കൗൺസിൽ അംഗങ്ങളാണ്. യെദിയൂരപ്പയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി എം.പി. രേണുകാചാര്യ, ഒാപറേഷൻ താമരക്ക് നേതൃത്വം നൽകിയ നേതാക്കളിലൊരാളായ സി.പി. യോഗേശ്വർ, മുതിർന്ന നേതാവ് ഉമേഷ് കാട്ടി, മുരുകേഷ് നിറാനി, അംഗര എന്നിവരാണ് മന്ത്രിപദവി ലഭിച്ച മറ്റു എം.എൽ.എമാർ.
മന്ത്രിപദവി കാത്തിരുന്ന ബസനഗൗഡ പാട്ടീൽ യത്നാൽ പുറത്തായതോടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവരുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി സീഡിയുടെ പേരിൽ അദ്ദേഹത്തിെൻറ രാഷ്ട്രീയകാര്യ സെക്രട്ടറിയും രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് വെളിപ്പെടുത്തിയ യത്നാൽ, യെദിയൂരപ്പയുടെ കുടുംബാംഗത്തിന് പണം നൽകിയാണ് ദുരൂഹമായ സീഡി ൈകക്കലാക്കിയതെന്നും ആരോപിച്ചു. ആരോപകരുടെ കൈയിൽ തെളിവുണ്ടെങ്കിൽ അവർ പാർട്ടി കേന്ദ്രനേതൃത്വത്തിന് സമർപ്പിക്കെട്ടയെന്നായിരുന്നു വിവാദം സംബന്ധിച്ച് യെദിയൂരപ്പയുടെ പ്രതികരണം.
എന്നാൽ, സ്വന്തം പാർട്ടി നേതാക്കളാണ് യെദിയൂരപ്പക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ബി.ജെ.പി 'ബ്ലാക്ക്മെയിലേഴ്സ് ജനത പാർട്ടി' ആയെന്ന് കെ.പി.സി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറും കുറ്റപ്പെടുത്തി. വിഷയത്തിൽ ഹൈകോടതി സിറ്റിങ് ജഡ്ജിെൻറ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യെദിയൂരപ്പയുടെ മകനും ബി.ജെ.പി കർണാടക വൈസ് പ്രസിഡൻറുമായ ബി.വൈ. വിജയേന്ദ്ര സർക്കാർ പിൻസീറ്റ് ൈഡ്രവിങ് നടത്തുകയാണെന്ന ആരോപണവും അടുത്തിടെ ഉയർന്നിരുന്നു. സീഡി വിവാദത്തിലും ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് ആരോപണം കൊഴുക്കുന്നത്. യഥാർഥ അധികാരം െയദിയൂരപ്പയുടെ മകനിലാണെന്നും ഇതെല്ലാവർക്കുമറിയുന്ന സത്യമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.