ഗോരക്ഷ ഗുണ്ടകൾക്കെതിരായ കേസുകൾ കർണാടക പിൻവലിക്കുന്നു
text_fieldsബംഗളൂരു: കർണാടകയിൽ വിവിധ അക്രമസംഭവങ്ങളിൽ പ്രതികളായ ഗോസംരക്ഷണ ഗുണ്ടകൾക്കെതിരായ കേസുകൾ പിൻവലിക്കുന്നു. കന്നുകാലി കടത്ത് തടയുന്നതിെൻറ പേരിൽ നിയമം കൈയിലെടുക്കാൻ സ്വാതന്ത്ര്യം നൽകുന്നതാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം.
അതേസമയം, ഗോവധ നിരോധന- കന്നുകാലി സംരക്ഷണ ഒാർഡിനൻസിന് ഭരണഘടനാപരമായി നിയമസാധുതയുണ്ടെന്ന് കർണാടക ഹൈകോടതി നിരീക്ഷിച്ചു. പ്രസ്തുത നിയമം കർഷക വിരുദ്ധമാണെന്നും ഭക്ഷണാവകാശത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഒരു കൂട്ടം പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് അഭയ് എസ്. ഒാഖ, ജസ്റ്റിസ് ശങ്കർ മാഗധം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
ജനുവരി എട്ടിന് ചിക്കമഗളൂരുവിൽ കന്നുകാലികളുമായെത്തിയ വാഹനം ഗോരക്ഷ ഗുണ്ടകൾ തടഞ്ഞ് ഡ്രൈവർ ദാവൻകരെ സ്വദേശിയെ മർദിച്ച് പരിക്കേൽപിച്ചിരുന്നു.
'അജ്ഞാത സംഘം' മർദിച്ചെന്നാണ് ഇതുസംബന്ധിച്ച് ശൃംഗേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിലുള്ളത്. ഗോസംരക്ഷണത്തിെൻറ പേരിൽ ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ആക്രമണത്തിന് കർണാടകയിൽ ബി.ജെ.പി സർക്കാർ വഴിയൊരുക്കുകയാണെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.