Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛർദിക്കാൻ ബസിൽ നിന്ന്...

ഛർദിക്കാൻ ബസിൽ നിന്ന് തല പുറത്തേക്കിട്ടു; എതിർദിശയിൽ വന്ന ലോറി ഇടിച്ച് തലയറ്റ് യുവതിക്ക് ദാരുണാന്ത്യം

text_fields
bookmark_border
Karnataka RTC
cancel

ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. ഛര്‍ദിക്കാന്‍ തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം.

അപകടം നടന്ന ഉടൻ സ്ത്രീ മരിച്ചു. അപകടത്തിൽ സ്ത്രീയുടെ തലയും ഉടലും വേർപെട്ടുപോയി. മൈസൂരു അർബൻ ഡിവിഷനിലെ ഡിവിഷണൽ കൺട്രോളർ, ഡി.എം.ഇ, ഡി.ടി.ഒ, എസ്.ഒ എന്നിവർ സ്ഥലം സന്ദർശിച്ചു.

സംഭവത്തിന്റെ കൃത്യമായ സാഹചര്യം കണ്ടെത്തുന്നതിനായി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചാമരാജനഗർ പൊലീസ് അറിയിച്ചു.

യാത്രയ്ക്കിടെ ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാരിയിരുന്ന സ്ത്രീയെ അടുത്തുവന്ന ലോറി ഇടിച്ചതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. ലോറിയുടെ ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:died
News Summary - karnataka-woman-killed-after-leaning-out-of-bus-window-hit-by-tanker
Next Story