കർണാടകയിൽ യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടി
text_fieldsബംഗളൂരു: കർണാടകയിൽ യെദിയൂരപ്പ നയിക്കുന്ന ബി.ജെ.പി സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. മുഖ്യമന്ത ്രി ബി.എസ്. യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് പാസായത്. 106 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്ക് നിയമസഭയിലുള്ളത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 99. ബി.െജ.പി സർക്കാറിലെ മന്ത്രിമാരുടെയും വകുപ്പുകളും കാര്യത്തിൽ അന്തിമ തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാവും.
കർണാടകത്തിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം ബി.ജെ.പിയ ാണെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ബി.െജ.പി ജനാധിപത്യ വിരുദ്ധമായി രൂപീകരിച്ച സർക്കാരാണിത്. അതിനാൽ വിശ്വാസ വോട്ടിനെ പിന്തുണക്കുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
വിമതരെ കൊണ്ടു പോയതും അവരെ പെരുവഴിയിൽ ഇറക്കി നിർത്തിയതും ബി.ജെ.പിയാണെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം കുറക്കുന്ന നടപടിയുമായി ഞങ്ങൾ പോകില്ല. എത്രകാലം ഇവരെ കൊണ്ടു പോകാൻ നിങ്ങൾക്ക് സാധിക്കും. ജനാധിപത്യത്തെ സംരക്ഷിക്കുന്ന നടപടിയാണ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
സ്പീക്കർ അയോഗ്യരാക്കിയ 14 വിമത എം.എൽ.എമാരിൽ അഞ്ച് പേർ മുംബൈയിൽ നിന്ന് മടങ്ങിയെത്തിയിരുന്നു. ബൈരതി ബസവരാജ് (കെ.ആർ പുരം), മുനിരത്ന (ആർ.ആർ നഗർ), എം.ടി.ബി. നാഗരാജ് (ഹൊസകോട്ട), എസ്.ടി. സോമശേഖർ (യശ്വന്ത്പുർ), ശിവറാം ഹെബ്ബാർ (െയല്ലാപുർ) എന്നിവരാണ് അർധരാത്രിയോടെ ബംഗളൂരുവിലെത്തിയത്.
യെദിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിന്റെ വീഴ്ചക്കു കാരണക്കാരായ 14 വിമതരെ കൂടി കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയിരുന്നു. വിശ്വാസ വോട്ടെടുപ്പിനു ശേഷം സ്പീക്കർക്കെതിരെ ബി.ജെ.പി അവിശ്വാസം കൊണ്ടുവരാനിരിക്കെയാണ് 11 കോൺഗ്രസ് എം.എൽ.എമാർക്കും മൂന്നു ജെ.ഡി.എസ് എം.എൽ.എമാർക്കുമെതിരായ നടപടി.
ഇതോടെ ഇതുവരെ അയോഗ്യരാക്കപ്പെട്ട 17 പേർക്കും 15ാം നിയമസഭയുടെ കാലാവധി (2023 മേയ് 23) പൂർത്തിയാകുംവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. എന്നാൽ, തീരുമാനത്തിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാം. കുതിരക്കച്ചവടത്തിലൂടെയും ഒാപറേഷൻ താമരയിലൂടെയും സർക്കാർ രൂപവത്കരിക്കാനായി ബി.ജെ.പിയെ സഹായിച്ച 17 പേർക്കെതിരെ നടപടിയെടുത്തതോടെ സഭയുടെ അംഗബലം 208 ആയി. കേവല ഭൂരിപക്ഷത്തിനു 104 പേരുടെ പിന്തുണ മതി. ഇതോടെ സ്വതന്ത്രൻ ഉൾപ്പെടെ 106 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്.
നിയമപോരാട്ടത്തിലൂടെയെങ്കിലും 17 മണ്ഡലങ്ങളിലും വിമതരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിേക്കണ്ടത് ബി.ജെ.പിയുടെ ബാധ്യതയായി. വിശ്വാസ വോട്ടെടുപ്പിനു ശേഷം സ്പീക്കർ രാജി നൽകിയേക്കുമെന്നും വാർത്തകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.