ഹലാലല്ലാത്ത മാംസം ആവശ്യപ്പെട്ട് കച്ചവടക്കാരനെ ആക്രമിച്ചു; കർണാടകയിൽ അഞ്ച് ബജ്രംഗദൾ പ്രവർത്തകർ പിടിയിൽ
text_fieldsബംഗളൂരു: ഹലാലല്ലാത്ത മാംസം ആവശ്യപ്പെട്ട് കച്ചവടക്കാരനേയും ഇറച്ചി വാങ്ങാനെത്തിയ ആളേയും ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് അറസ്റ്റ് നടന്നത്. ശിവമോഗയിലാണ് മാംസവിൽപനയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത്.
മാംസവിൽപനശാലയിലെത്തിയ അഞ്ച് പേർ ഹലാലല്ലാത്ത ഇറച്ചി ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ കച്ചവടക്കാരൻ വിസമ്മതിച്ചതോടെ ഇയാളെ ആക്രമിക്കുകയായിരുന്നു. നിർബന്ധിച്ച് കട അടപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായെന്ന് ശിവമോഗ പൊലീസ് സുപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദ് പറഞ്ഞു.
ബജ്രംഗദൾ പ്രവർത്തകരായിരുന്നു ആക്രമണത്തിന് പിന്നിൽ. ഇതേ സംഘം നഗരത്തിലെ ഹോട്ടലിലെത്തി ഉടമയോട് ഹലാൽ മാംസം വിൽക്കരുതെന്ന് ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്ത ഹോട്ടലിലെത്തിയ ഉപഭോക്താക്കളിലൊരാളെ ഇവർ ആക്രമിക്കുകയും ചെയ്തു. രണ്ട് പരാതികളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കർണാടകയിൽ ഹലാൽ മാംസത്തിന്റെ വിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വശക്തികൾ വ്യാപക പ്രചാരണം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.