കർണാടക നിയമസഭയുടെ ആദ്യസമ്മേളനം ജൂലൈ രണ്ടിന്; ബജറ്റ് അഞ്ചിന്
text_fieldsബംഗളൂരു: കർണാടകയുടെ 15ാമത് നിയമസഭയുടെ ആദ്യസമ്മേളനം ജൂലൈ രണ്ടിന് നടക്കും. ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും. ഗവർണർ വാജു ഭായ് വാല നിയമസഭാംഗങ്ങളെ അഭിസബോധന ചെയ്തുകൊണ്ട് 10 ദിവസെത്ത സമ്മേളനം തുടങ്ങുമെന്ന് പാർലമെൻററികാര്യ മന്ത്രി കൃഷ്ണ ബൈര ഗൗഡ മാധ്യങ്ങളോട് പറഞ്ഞു. ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ബജറ്റ് അവതരിപ്പിക്കും.
കഴിഞ്ഞ മാസം ബി.െജ.പി സർക്കാറിെൻറയും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിെൻറയും വിശ്വാസ വോെട്ടടുപ്പിനായി നിയമ സഭ ചേർന്നിരുന്നു.
കുമാരസ്വാമിയുടെ അധ്യക്ഷതയിൽ സെക്രേട്ടറിയറ്റിൽ ചേർന്ന രണ്ടു മണിക്കൂർ മന്ത്രിസഭാ യോഗത്തിൽ മൺസൂണിന് മുമ്പും ശേഷവുമുള്ള കാലത്തിലേക്കായി പ്രധാനമന്ത്രി ഫസൽ ബീമ യോജന പ്രകാരം കാർഷിക ഇൻഷുറൻസിലേക്ക് 655 േകാടി രൂപ നീക്കി വെച്ചു. ഒന്നു മുതൽ 10 വരെ പഠിക്കുന്ന ഒാരോ കുട്ടിക്കും ഒരു യൂണിഫോം വാങ്ങുന്നതിന് 300 രൂപ വീതം 115.8 കോടി രൂപ വിദ്യാഭ്യാസ വകുപ്പിനും അനുവദിക്കാൻ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് 460 കോടി രൂപയും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.