കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിന് മോദിയെ വിളിച്ചില്ല; മൻമോഹന് പാക് ക്ഷണം
text_fieldsഇസ്ലാമാബാദ്: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്താന്‍റെ ക്ഷണമില്ല. പക രം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനെ അതിഥിയായി ക്ഷണിച്ചു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് മൻമോഹനെ ക്ഷണിക്കാനുള്ള തീരുമാനം അറിയിച്ചത്.
പാകിസ്താനിലെ കര്‍താര്‍പൂര്‍ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് ഇന്ത്യന്‍ തീർഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്. സിഖ് മത സ്ഥാപകനായ ഗുരു നാനാക് ദേവ് 1539ൽ മരണമടഞ്ഞത് ഗുരുദ്വാരാ സാഹിബിലാണ്. നാലു കിലോ മീറ്റർ ദൂരമുള്ള ഇടനാഴി യാഥാർഥ്യമായതോടെ ഇന്ത്യയിലെ സിഖ് മത വിശ്വാസികൾക്ക് കർതാർപുരിലെ ഗുരുദ്വാര ദർബാർ സാഹിബ് വിസയില്ലാതെ സന്ദർശിക്കാൻ വഴിയൊരുങ്ങും.
നവംബർ 9നാണ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനം. ഗുരു നാനാക് ദേവിന്‍റെ 550ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇടനാഴി പൂർത്തിയാക്കിയത്. 500 കോടി രൂപയാണ് ഇടനാഴിക്കായി ഇന്ത്യ ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.