കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഇ.ഡിക്ക് ഹൈകോടതി നിർദേശം
text_fieldsന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിെൻറ മകനുമായ കാർത്തി ചിദംബരത്തിന് താൽക്കാലിക ആശ്വാസം. മാർച്ച് 20 വരെ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനോട് ഡൽഹി ഹൈകോടതി നിർദേശിച്ചു. കാർത്തി ചിദംബരത്തിെൻറ കേസ് ഇനി മാർച്ച് 20നാണ് കോടതി പരിഗണിക്കുന്നത്. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം.
കാർത്തി ചിദംബരത്തിെൻറ ഹരജി സംബന്ധിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്താൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് അധികാരമില്ലെന്നാണ് ഹരജിയിൽ കാർത്തി ചിദംബരം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേ സമയം, നിലവിൽ സി.ബി.െഎ കസ്റ്റഡിയിലുള്ള കാർത്തി ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി ആറ് ദിവസം കൂടി നീട്ടി നൽകാൻ സി.ബി.െഎ ആവശ്യപ്പെടുമെന്നാണ് വിവരം.
വിദേശ കമ്പനിയായ െഎ.എൻ.എകസ് മീഡിയക്ക് അന്നത്തെ ധനമന്ത്രി പി.ചിദംബരത്തിെൻറ സ്വാധീനം ഉപയോഗിച്ച് കാർത്തി വഴിവിട്ട സഹായങ്ങൾ നൽകിയെന്നും ഇതിന് കൈക്കൂലി വാങ്ങിയെന്നുമാണ് സി.ബി.െഎ കേസ്. കമ്പനിയുടെ സഹ ഉടമകളായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയുമാണ് കേസിൽ കാർത്തി ചിദംബരത്തിനെതിരെ മൊഴി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.