അന്വേഷണം നടക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിൽ
text_fields
ചെൈന്ന: മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിെൻറ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി)കേസെടുത്തു. മാധ്യമസ്ഥാപനത്തിന് വിദേശനിക്ഷേപം സ്വീകരിക്കാൻ അനധികൃത ഇടപാട് നടത്തിയതിന് സി.ബി.െഎ അന്വേഷണം നേരിടുന്നതിനിടെയാണ് ഇ.ഡിയുടെ സാമ്പത്തികകുറ്റാന്വേഷണവിഭാഗം കാർത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദേശനാണ്യവിനിമയചട്ടലംഘനപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
സി.ബി.െഎ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിെൻറ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്െമൻറ് നടപടി. എഫ്.െഎ.ആറിലെ മറ്റ് പ്രതികളായ െഎ.എൻ.എക്സ് മീഡിയ കമ്പനി ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിലേക്ക് പറന്നു. യാത്ര ദിവസങ്ങൾക്കുമുമ്പ് തീരുമാനിച്ചതാണെന്നും ഉടൻ തിരിച്ചുവരുമെന്നും കാർത്തി പ്രതികരിച്ചു.
കാർത്തിക്ക് വിദേശയാത്രക്ക് വിലക്കില്ലെന്നും ഉടൻ തിരിച്ചുവരുമെന്നും പിതാവായ ചിദംബരവും വ്യക്തമാക്കി. ഷീന ബോറ വധക്കേസിലെ പ്രതികളായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവർ ഡയറക്ടർമാരായ െഎ.എൻ.എക്സ് മീഡിയ കമ്പനിക്കു വേണ്ടി വിദേശനിക്ഷേപപ്രോത്സാഹനബോർഡിൽ അനധികൃത ഇടപെടലും സ്വാധീനവും ചെലുത്തിയെന്നാണ് കാർത്തിക്കെതിരായ ആരോപണം. കാർത്തിയും ബിനാമികളും ഉടമകളായ കമ്പനികൾ ഇടനില നിന്നതിന് വൻ തുക കൈപ്പറ്റിയിരുന്നു. ഉന്നതസമ്മർദത്തെതുടർന്ന് 305 കോടിരൂപയുടെ വിദേശനിക്ഷേപത്തിന് അനുമതി നൽകാൻ ബോർഡ് നിർബന്ധിതരാവുകയായിരുന്നത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.