ഇനി കറുത്ത കണ്ണടയില്ലാത്ത കരുണാനിധി
text_fieldsചെന്നൈ: കലൈജ്ഞർ കരുണാനിധിയെ ഇനി ട്രേഡ് മാർക്കായ കറുത്ത കണ്ണടയിട്ട് കാണില്ല. 46 വർഷം മുമ്പ് ഉപയോഗിച്ചു തുടങ്ങിയ കറുത്ത കണ്ണട, ശനിയാഴ്ച ഡോക്ടർമാരുടെ നിർദേശപ്രകാരം അഴിച്ചുെവച്ച് പകരം പുത്തൻ കണ്ണടയുമായാണ് തമിഴ് മക്കളുടെ പ്രിയനേതാവായ കരുണാനിധി സജീവമായത്.
വാർധക്യസഹജമായ രോഗങ്ങൾ കാരണം ഒരു വർഷത്തോളം വീട്ടിൽതന്നെ കഴിയുകയാണ് ഇദ്ദേഹം. 1971ൽ അമേരിക്കയിലെ ജോൺ ഹോപ്കിൻസ് ആശുപത്രിയിൽ നേത്രരോഗ വിദഗ്ധ മാമോനി നടത്തിയ ശാസ്ത്രക്രിയക്കു ശേഷമാണ് ട്രേഡ്മാർക്കായിമാറിയ കറുത്ത കണ്ണട ധരിച്ച് തുടങ്ങിയത്. 17 വർഷം നീണ്ട കാഴ്ച പ്രശ്നങ്ങൾക്ക് അന്ന് പരിഹാരമായെങ്കിലും, ശേഷം കരുണാനിധിയെ കറുത്ത കണ്ണടയിടാതെ കണ്ടിട്ടില്ല.
മഞ്ഞ ഷാളും കറുത്ത വലിയ കണ്ണടയും പരുപരുത്ത ശബ്ദവുമായിരുന്നു തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ ഇൗ അതികായെൻറ ട്രേഡ്മാർക്ക്. മകൻ തമിഴരസിെൻറ ആവശ്യപ്രകാരം ചെന്നൈയിലുള്ള വിജയാ ഒപ്റ്റിക്കൽസ് സി.ഇ.ഒ സേശൻ ജയരാമെൻറ നേതൃത്തിൽ 40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ജർമനിയിൽനിന്ന് പറ്റിയ ഫ്രെയിം കണ്ടെത്തിയതത്രേ. മുമ്പ് ഉപയോഗിച്ചിരുന്ന ഭാരമേറിയ ഫ്രെയിമിന് പകരം ഭാരം കുറഞ്ഞ ഫ്രെയിമാണ് കരുണാനിധി ഇനിമുതൽ ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.