കലൈജ്ഞരുടെ അന്ത്യ വിശ്രമം; എതിർ ഹരജികൾ പിൻവലിച്ചു
text_fieldsചെന്നൈ: എം. കരുണാനിധിയുടെ മൃതദേഹം ചെന്നൈ കാമരാജർ റോഡിലെ മറീന കടൽക്കരയിലെ അണ്ണാ സമാധിക്ക് സമീപം സംസ്കരിക്കാൻ വഴിഒരുക്കിക്കെണ്ട് എതിർ ഹരജികൾ പിൻവലിച്ചു. മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ ഹൈകോടതിയിലുള്ളത് ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
ഇൗ ഹരജികളിൽ നാലെണ്ണവും കഴിഞ്ഞ ദിവസം രാത്രി തന്നെ പിൻവലിച്ചിരുന്നു. ട്രാഫിക് രാമസ്വാമി എന്ന പൊതുപ്രവർത്തകൻ നൽകിയ ഹരജിമാത്രമായിരുന്നു പിൻവലിക്കാതിരുന്നത്. തുടർന്ന് പരാതി പിൻവലിക്കാൻ കോടതി ട്രാഫിക് രാമസ്വാമിയോട് ആവശ്യെപ്പട്ടു. അതിന് സമയം അനുവദിക്കണമെന്ന് രാമസ്വാമി അപേക്ഷിച്ചു. എന്നാൽ മൃതദേഹം മറീനയിൽ സംസ്കരിക്കുന്നതിന് പരാതിയില്ലെന്ന് എഴുതി നൽകാൻ കോടതി നിർദേശിച്ചു. തുടർന്ന് അഞ്ച് ഹരജികളും തള്ളുകയാണെന്നും അറിയിച്ചു.
കേസിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ് സർക്കാറിന്. ജയലളിതക്ക് സമാധി ഒരുക്കാൻ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങൾ തന്നെയാണ് ഇപ്പോഴുള്ളതെന്നും ഡി.എം.കെ പറയുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്. ജി രമേശിെൻറ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചാണമ് വിധി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.