കരുണാനിധിയുടെ ആരോഗ്യനില മെച്ചെപ്പടുന്നതായി എം.കെ. സ്റ്റാലിനും കനിമൊഴിയും
text_fieldsചെന്നൈ: ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മകനും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷം മാധ്യമ പ്രവർത്തകരെ അറിയിച്ചതാണ് ഇക്കാര്യം. പനിയും അണുബാധയും കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി കാവേരി ആശുപത്രി അധികൃതർ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വാർധക്യസഹജമായ അവശതകൾക്കൊപ്പം മൂത്രനാളിയിലെ അണുബാധമൂലം ഉണ്ടായ പനിയാണുള്ളതെന്ന് അറിയിച്ചിരുന്നു. ഗോപാലപുരത്തെ വസതിയിൽ ആശുപത്രിയിൽ ലഭ്യമാവുന്ന മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൃദയമിടിപ്പ്, പ്രമേഹം, രക്തസമ്മർദം എന്നിവ സാധാരണ നിലയിലാണെന്നും കഫത്തിെൻറ ബുദ്ധിമുട്ട് മാത്രമാണുള്ളതെന്നും ഇത് മരുന്ന് നൽകി പരിഹരിക്കാൻ കഴിയുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം, കരുണാനിധിയുടെ ആരോഗ്യനില മോശമായതോടെ നേതാക്കളും പ്രവർത്തകരും ഗോപാലപുരത്തെ വസതിയിലേക്ക് ഒഴുകുകയാണ്. കരുണാനിധിയെ കാണാൻ സന്ദർശകർക്ക് കർശന വിലക്കുണ്ട്. വിവിധ കക്ഷിനേതാക്കൾ സ്റ്റാലിൻ, കനിമൊഴി എന്നിവരെ നേരിൽകണ്ട് രോഗവിവരം അന്വേഷിച്ച് മടങ്ങുകയാണ് ചെയ്യുന്നത്.
അതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ഫോണിൽ സ്റ്റാലിൻ, കനിമൊഴി എന്നിവരെ ബന്ധെപ്പട്ട് കരുണാനിധിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.