Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 2:16 AM IST Updated On
date_range 1 Feb 2019 2:30 PM ISTകരുണാനിധി കരുത്തനായ വ്യക്തിയാണെന്ന് രാഹുൽ ഗാന്ധി
text_fieldsbookmark_border
ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡി.എം.കെ അധ്യക്ഷൻ കരുണാനിധിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. താൻ കരുണാനിധിയെ കണ്ടെന്നും അദ്ദേഹം കരുത്തനാണെന്നും രാഹുൽ പറഞ്ഞു.
ഇന്നലെ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ പ്രതിനിധി കരുണാനിധിയെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനിധിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അദ്ദേഹത്തിെൻറ മക്കളായ എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവരുമായി സംസാരിച്ചിരുന്നു.
തമിഴ്നാട് ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ. പനീർശെൽവം അടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കളും കരുണാനിധിയുടെ മകൻ സ്റ്റാലിനെ കണ്ട് വിവരങ്ങൾ ആരായുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story