അഴഗിരിയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി; തമിഴ്നാട് പിടിക്കാൻ ബി.ജെ.പിയുടെ പുതിയ പദ്ധതി
text_fieldsചെന്നൈ: കരുണാനിധിയുടെ മകനും ഡി.എം.കെ പ്രസിഡൻറ് എം.കെ സ്റ്റാലിെൻറ സഹോദരനുമായ എം.കെ അഴഗിരി ബി.ജെ.പിയുടെ തണലിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു. പദ്ധതി ആസൂത്രണം ചെയ്യാനും അഴഗിരിയുമായുള്ള ചർച്ചക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നവംബർ 21 ന് ചെന്നൈയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബി.ജെ.പിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അഴഗിരിയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും തമിഴ്നാട് ബി.ജെ.പി നേതൃത്വം ഇത് സ്ഥിരീകരിച്ചിട്ടില്ല.
'കലൈഞ്ജര്‍ ഡി.എം.കെ'അഥവാ 'കെ.ഡി.എം.കെ' എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് പുറത്തുവരുന്ന സൂചനകൾ. അഴഗിരിയുടെ മകന്‍ ദയാനിധിയും പുതിയ പാര്‍ട്ടിയിലെ നിർണായക സ്ഥാനത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിൽ അമിത്ഷായുമായുള്ള ചർച്ച വിജയകരമായാൽ പിന്നീട് മധുരയിൽ പാർട്ടി പ്രഖ്യാപനം നടത്താനാണ് അഴഗിരിയെ പിന്തുണക്കുന്നവർ പദ്ധതിയിടുന്നത്.
തമിഴ്നാട്ടില്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴഗിരിയുമായുള്ള സഖ്യമുണ്ടാക്കി മുന്നണി രൂപികരിക്കാനാണ് ബി.ജെ.പി നീക്കം. സ്റ്റാലിെൻറ നേതൃത്വത്തിൽ ഡി.എം.കെ നയിക്കുന്ന മുന്നണി അധികാരത്തിലെത്തുന്നത് തടയാൻ എ.െഎ.ഡി.എം.കെയുമായുള്ള സഖ്യം മതിയാകാതെ വരുമെന്നാണ് ബി.ജെ.പി കരുതുന്നത്. എ.െഎ.ഡി.എം.കെയുമായി ബി.ജെ.പിക്ക് അഭിപ്രായവ്യതാസങ്ങളും വർധിച്ചു വരുന്നുണ്ട്. വിവിധ കക്ഷികളിലെ നേതാക്കളെ കൂറുമാറ്റി കൂടെ ചേർക്കുന്നതിനുള്ള ശ്രമങ്ങൾ ഇൗ സാഹചര്യത്തിൽ ബി.ജെ.പി സജീവമാക്കിയിട്ടുണ്ട്. നടിയും കോൺഗ്രസ് നേതാവുമായിരുന്ന കുശ്ബുവിനെ ബി.െജ.പിയിലെത്തിക്കാൻ അവർക്കായിരുന്നു.
അഴഗിരി ഒരു കാലത്ത് ഡി.എം.കെയുടെ ശക്തനായ നേതാവും സംസ്ഥാനത്തെ തെക്കന്‍ ജില്ലകളുടെ ചുമതലക്കാരനുമായിരുന്നു. 2014 പാര്‍ട്ടി വിരുദ്ധ പ്രവർത്തനത്തിന് ഡി.എം.കെ അഴഗിരിയെ പുറത്താക്കുകയായിരുന്നു. ശേഷം ആറ് വര്‍ഷമായി രാഷ്ട്രീയത്തില്‍ അഴഗിരി ഉണ്ടായിരുന്നില്ല. ഇതിനിടയിൽ 2018 ൽ, കരുണാനിധി മരിച്ച ഉടനെ ചെന്നൈയിൽ ഒരു പൊതു പരിപാടി മാത്രമാണ് അഴഗിരി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.