കാസർകോട്ടെ ഭാഷാപരമായ ഐക്യം സംരക്ഷിക്കണം- കുമാരസ്വാമി
text_fieldsബംഗളൂരു: കാസർകോട് ജില്ലയിലെ ഭാഷാപരമായ ഐക്യം സംരക്ഷിക്കണമെന്നും കന്നട ഭാഷയിലുള്ള പ്രദേശത്തെ ഗ്രാമങ്ങളുടെ പേരുകൾ അതുപോലെ നിലനിർത്തണമെന്നും ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു.
കാസർകോട്ടെ ജനങ്ങളുമായി കന്നടിഗർക്കും കർണാടക്കും സാംസ്കാരികമായ ബന്ധമുണ്ട്. ഭാഷാപരമായ ഐക്യത്തിനും സഹവർത്തിത്വത്തിനും പ്രതീകമായി നിൽക്കുന്ന നാടാണ് കാസർകോട്. കാസർേകാട് കന്നട സംസാരിക്കുന്നവരും മലയാളം സംസാരിക്കുന്നവരും ഐക്യത്തോടയാണ് കഴിയുന്നത്. ഭാഷയുടെ പേരിൽ അവർ ഒരിക്കലും തർക്കിച്ചിട്ടില്ല. അതിനാൽ ഭാവിയിലും ഈ ഐക്യം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം ഭാഷാപരമായ ഐക്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.കാസർകോട്ടെ അതിർത്തി മേഖലയിൽ കഴിയുന്ന കന്നടിഗരുടെ പാരമ്പര്യമായുള്ള വികാരം സംരക്ഷിക്കേണ്ടത്. കേരളത്തിെൻറയും കർണാടകയുടെയും ബാധ്യതയാണ്. ഗ്രാമങ്ങളുടെ പേരുകൾ മലയാളത്തിലേക്ക് മാറ്റിയാലും അവയുടെ അർഥം അതുപോലെ നിലനിർത്തണം. അർഥം നിലനിർത്തുന്നതിനൊപ്പം യഥാർഥ കന്നട പേരും അതുപോലെ നിലനിർത്തണമെന്നും കേരള സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് കുമാരസ്വാമി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.