കാസ്ഗഞ്ച് സംഘർഷത്തിൽ ‘കൊല്ലപ്പെട്ട’ യുവാവ് പൊലീസ് സ്റ്റേഷനിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെയുണ്ടായ വർഗീയസംഘർഷത്തിൽ കൊല്ലപ്പെെട്ടന്ന് പറഞ്ഞ യുവാവ് ജീവനോടെ പൊലീസ് സ്റ്റേഷനിലെത്തി. ആരും കൊലപ്പെടുത്തിയില്ലെന്നും തെൻറ പേരുപറഞ്ഞ് സംഘർഷമുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും സ്റ്റേഷനിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇയാൾ പറഞ്ഞതോടെ കുപ്രചാരണം പൊളിഞ്ഞു. തുടർന്ന് നാല് പേരെ അറസ്റ്റ് ചെയ്തു.
അലീഗഢിലെ ഖഞ്ചി ഗ്രാമവാസി രാഹുൽ ഉപാധ്യായ് (24) ആണ് കാസ്ഗഞ്ചിലെ കോട്ട്വാലി സ്റ്റേഷനിൽ ഹാജരായത്. മുസ്ലിംകൾ ആക്രമിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ രാഹുൽ ഉപാധ്യായ് മരിച്ചെന്നാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വ്യാപകപ്രചാരണമുണ്ടായത്. ഫോേട്ടാ സഹിതം വാർത്ത പരന്നതോടെ സംഘർഷം വീണ്ടും മൂർച്ഛിച്ചു. നിരവധി വീടുകളും വാഹനങ്ങളും കടകളും തകർക്കപ്പെട്ടു.
താൻ മരിച്ചില്ലെന്നും ‘മരണ വാർത്ത’ ആദ്യം ഗൗരവത്തിലെടുത്തില്ലെങ്കിലും വ്യാപകമായി പ്രചരിക്കുകയും തനിക്ക് സ്ക്രീൻ ഷോട്ടുകൾ ലഭിക്കുകയും ചെയ്തതോടെയാണ് സ്റ്റേഷനിൽ എത്തിയതെന്നും രാഹുൽ പറഞ്ഞു. ഇതോടെ വർഗീയസംഘർഷമുണ്ടാക്കാൻ ചിലർ നടത്തിയ ആസൂത്രിത നീക്കം പൊളിഞ്ഞു. തുടർന്നാണ് നാലുപേെര അറസ്റ്റ് ചെയ്തത്. സംഭവം അലീഗഢ് േറഞ്ച് െഎ.ജി സഞ്ജീവ് ഗുപ്തയും സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.