കശ്മീരിൽ 40,000ത്തോളം ആളുകൾ അറസ്റ്റിലെന്ന് വെൽെഫയർ പാർട്ടി വസ്തുതാന്വേഷണ സംഘം
text_fieldsന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ജമ്മു-കശ്മീരിൽ 40,000ത്തോളം ആളുകൾ അറ സ്റ്റിലായിട്ടുണ്ടെന്ന് വെൽെഫയർ പാർട്ടി വസ്തുതാന്വേഷണ സംഘം. രാഷ്ട്രീയ പാർട്ടി ന േതാക്കൾ, അഭിഭാഷകർ, വിദ്യാർഥികൾ, സാധാരണക്കാർ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ടവരും അറസ്റ്റ് ചെയ്തവരിൽപെടും. താഴ്വരയിൽ എല്ലാവരും, അറസ്റ്റ് ചെയ്തേക്കുമെന്ന ഭയത്തിലാണെന്നും സന്ദർശനത്തിനു ശേഷം ശനിയാഴ്ച പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വെൽെഫയർ പാർട്ടി ദേശീയ പ്രസിഡൻറ് എസ്.ക്യൂ.ആർ. ഇല്യാസ് പറഞ്ഞു.
സെപ്റ്റംബർ 12, 13 തീയതികളിൽ ശ്രീനഗർ, ബാരമുല്ല എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. എസ്.ക്യൂ.ആർ. ഇല്യാസിനു പുറമേ ദേശീയ ജനറൽ സെക്രട്ടറിമാരായ സീമ മുഹ്സിൻ, സുബ്രഹ്മണി അർമുഖം എന്നിവരാണ് താഴ്വര സന്ദർശിച്ചത്.
മൊബൈൽ, ഇൻറർനെറ്റ് തുടങ്ങി സംവിധാനങ്ങൾ പുനസ്ഥാപിക്കുക, അറസ്റ്റിലായവരെ ഉടൻ വിട്ടയക്കുക, കർഫ്യൂ പിൻവലിച്ച് ജനജീവിതം സാധാരണ നിലയിലാക്കുക, കശ്മീരി ജനതയോട് ആത്മാർഥമായി സംസാരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രത്തിന് സംഘം നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.