കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആക്ടിവിസ്റ്റുകൾ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുന്നതിനെതിരെ അക്കാദ മിക് രംഗത്തുള്ളവരും കലാകാരന്മാരും ആക്ടിവിസ്റ്റുകളും രംഗത്ത്. ലോകത്തിെൻറ വി വിധ ഭാഗങ്ങളിലുള്ള 250 ആക്ടിവിസ്റ്റുകളാണ് ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവനയി ൽ ഒപ്പുവെച്ചത്. ‘ഭൂരിപക്ഷ ഹിതം’ ഉപയോഗിച്ച് രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങളും അരാജകത്വവും ഭയവും ജനിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഭരണഘടനയിലെ 370ാം വകുപ്പ് കശ്മീർ ജനതക്കും ഇന്ത്യൻ സർക്കാറിനുമിടിയിലുള്ള ചരിത്ര ധാരണയെയാണ് പ്രതിനിധാനംചെയ്യുന്നത്.
ആഗസ്റ്റ് അഞ്ചിന് ഈ വകുപ്പ് റദ്ദാക്കുക മാത്രമല്ല, ജമ്മു-കശ്മീർ സംസ്ഥാനത്തെതന്നെ ഇല്ലാതാക്കി കേന്ദ്രഭരണം അടിച്ചേൽപിച്ചിരിക്കയാണ്. ഇത് കശ്മീരി ജനതയെ വഞ്ചിക്കലാണെന്നും ആക്ടിവിസ്റ്റുകൾ പറഞ്ഞു.
ഭരണഘടന, മതേതരത്വം, ജനാധിപത്യമൂല്യങ്ങൾ എന്നിവയുടെ നിരാകരണമാണ് സർക്കാർ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്. കശ്മീരിലെ വാർത്താവിനിമയ സംവിധാനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു.
പ്രഫ. പാർഥ ചാറ്റർജി, ഷെൽഡൻ പൊള്ളൊക്, മാധ്യമ പ്രവർത്തകരായ എ.എസ്. പന്നീർസെൽവം, ശർമീർ ഉബൈദ് ചിനോയ്, ചരിത്രകാരൻ ആയിശ ജലാൽ, ഫോട്ടോ ജേണലിസ്റ്റ് ശാഹിദുൽ ആലം, നയതന്ത്രജ്ഞൻ കുൾചന്ദ്ര ഗൗതം, എഴുത്തുകാരൻ ചന്ദ്ര തൽപഡെ മൊഹന്തി, ശാസ്ത്രജ്ഞരായ എം.വി. രമണ, പർവേസ് ഹുഡ്ഭോയ്, സിയ മിയാൻ, തത്ത്വചിന്തക മാർത്ത നുസ്ബൗം തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.