കശ്മീര്‍ വീണ്ടും അസ്വസ്ഥമാവുന്നു
text_fieldsശ്രീനഗര്‍: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം കശ്മീര്‍ താഴ്വര വീണ്ടും അസ്വസ്ഥമാവുന്നു. വിമത ഗ്രൂപ്പുകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ ജനജീവിതം വീണ്ടും സ്തംഭിച്ചു. മിക്ക കടകളും പെട്രോള്‍ പമ്പുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ശ്രീനഗര്‍ ഒഴികെയുള്ള സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ വാഹനങ്ങള്‍ കുറഞ്ഞു. രണ്ടു ദിവസം തുറന്നു പ്രവര്‍ത്തിച്ച സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും അടച്ചു.
അതിനിടെ, വടക്കന്‍ കശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയതായി പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് സേന ലാംഗേറ്റിലും ഹന്ദ്വാരയിലും തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ നിറയൊഴിച്ചതായും പൊലീസിന്‍െറ തിരിച്ചുള്ള വെടിവെപ്പില്‍ ഇവര്‍ കടന്നുകളഞ്ഞതായും പൊലീസ് ഓഫിസര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്തുടനീളം 86 പേര്‍ മരണപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കശ്മീരികളെ പഴയ നിലയിലേക്ക് തിരിച്ചത്തെിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാനത്ത് ബി.ജെ.പിയുമായി സഖ്യകക്ഷി ഭരണത്തിലുള്ള മഹ്ബൂബ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.