കശ്മീർ: തുർക്കിയോട് ഉടക്കി ഇന്ത്യ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിക്കുകയും അവിട ത്തെ ജനങ്ങളുടെ പോരാട്ടത്തെ ഒന്നാം ലോകയുദ്ധത്തിൽ തുർക്കി ജനത നടത്തിയ പോരാട്ടത്തേ ാട് ഉപമിക്കുകയും ചെയ്ത തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ കടുത്ത ഭാഷ യിൽ വിമർശിച്ച് ഇന്ത്യ. തുർക്കി സ്ഥാനപതിയെ വിദേശകാര്യ വിഭാഗത്തിലെ പശ്ചിമേഷ്യകാര്യ സെക്രട്ടറി വികാസ് സ്വരൂപ് അതൃപ്തി അറിയിച്ചു.
ഇസ്ലാമാബാദിൽ പാകിസ്താൻ പാർലമെൻറിെൻറ സംയുക്ത സമ്മേളനത്തിലാണ് ഉർദുഗാൻ കശ്മീർ വിഷയം പരാമർശിച്ചത്. കശ്മീർ വിഷയത്തിൽ ഇസ്ലാമാബാദിനൊപ്പമാണ് തുർക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ചരിത്രവും നയതന്ത്ര നടത്തിപ്പും വേണ്ടത്ര അറിയില്ലെന്നാണ് ഉർദുഗാെൻറ നിലപാട് തെളിയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. തുർക്കിയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളിൽ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ പറഞ്ഞു.
പാകിസ്താെൻറ അതിർത്തി കടന്നുള്ള ഭീകരത ന്യായീകരിക്കുന്നതാണ് തുർക്കിയുടെ ശ്രമങ്ങളെന്ന് രവീഷ്കുമാർ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ തുർക്കി ഇടപെടുന്നതിെൻറ മറ്റൊരു ഉദാഹരണമാണ് പ്രസ്താവനയെന്നും ഇത് അസ്വീകാര്യമാണെന്നും ഇന്ത്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.