കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്താൻ ഇടപെടേണ്ടതില്ല -രാഹുല്‍
text_fieldsന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരുമ ായി പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലുംകശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്ന് രാഹുല്‍ വ ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കശ്മീലെ ഇന്ത്യൻ ഇടപെടൽ സംബന്ധിച്ച് പാകിസ്താന്‍ യു.എന്നില്‍ നല്‍കിയ നോട്ടീസില്‍ രാഹുലിൻെറ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ട്വീറ്റിലൂടെ നിലപാട് വ്യക്തമാക്കിയത്.
There is violence in Jammu & Kashmir. There is violence because it is instigated and supported by Pakistan which is known to be the prime supporter of terrorism across the world.
— Rahul Gandhi (@RahulGandhi) August 28, 2019
പല വിഷയങ്ങളിലും ഞാൻ ഈ സർക്കാരുമായി വിയോജിക്കുന്നു. പക്ഷേ ഇത് ഞാൻ വ്യക്തമാക്കാം. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്, അതിൽ പാകിസ്താനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇടപെടേണ്ടതില്ല, ജമ്മു കശ്മീരിൽ അക്രമമുണ്ട്. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരനായി അറിയപ്പെടുന്ന പാകിസ്ഥാൻെറ പ്രചോദനവും പിന്തുണയുമാണ് അക്രമത്തിന് കാരണം- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കശ്മീരിനായുള്ള പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര തീരുമാനത്തിനെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു. കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പോയ രാഹുലിനെയും പ്രതിപക്ഷ സംഘത്തെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.