ചോര വാർന്ന താഴ്വര ചോദിക്കുന്നു; എങ്ങനെ നാം അതിജീവിക്കും?
text_fieldsശ്രീനഗർ: ദാൽ തടാകത്തിെൻറ തീരത്ത് ഹൗസ് ബോട്ടുകൾ ശൂന്യമായ കണ്ണുകളോടെ സഞ്ചാരിക ളെ നോക്കിയിരിക്കുന്നു. പൂക്കളുടെ താഴ്വരയായ ഗുൽമാർഗിലെ ഹിമപാളികൾ സ്കീയിങ് പ് രേമികളുടെ സ്പർശം കാത്തിരിക്കുന്നു. ശ്രീനഗറിലെ ഹോട്ടലുകളിലും കശ്മീരി സാധനങ് ങൾ വിൽക്കുന്ന കടകളിലും ആരുമില്ല. ജമ്മു- കശ്മീരിെൻറ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയിട്ട് ആറുമാസം തികയുേമ്പാൾ, ഒറ്റപ്പെടലിെൻറ മരവിപ്പിലാണ് നാട്. ഭാവിയ െക്കുറിച്ച് പ്രതീക്ഷയില്ലാത്ത, ആശയവിനിമയം പോലും അസാധ്യമായ ശൂന്യതയാണ് എവിടെയും.
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് ജമ്മു- കശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തടവിലാക്കിയ നിരവധി രാഷ്ട്രീയ നേതാക്കളിൽ ചിലരെ വിട്ടയച്ചെങ്കിലും മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരടക്കം ഏറെ പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. പൊതുസുരക്ഷ നിയമത്തിെൻറ പേരിലാണ് 81കാരനായ ഫാറൂഖ് അബ്ദുല്ലയെ തടവിൽ െവച്ചിരിക്കുന്നതെങ്കിൽ മറ്റുരണ്ടുപേർക്കുമെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല.
തെരുവുകളിൽ അർധസൈനികരുടെ സാന്നിധ്യം കുറവാണ്. പലയിടത്തും കമ്പിവേലി നീക്കുകയും 2 ജി മൊബൈൽ കണക്ഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. എങ്കിലും സംഘർഷബാധിത മേഖലകളിൽ ആശങ്കയൊഴിഞ്ഞിട്ടില്ല. വ്യവസായ- വ്യാപാര മേഖല തകർച്ച സ്ഥിതി രൂക്ഷമാക്കുന്നു. നാശനഷ്ടങ്ങൾക്ക് പരിഹാര പാക്കേജ് നൽകുന്നതിനെക്കുറിച്ച് സൂചന പോലുമില്ല. ‘ഞങ്ങളുടെ ചോര വാർന്നുപോയിക്കൊണ്ടിരിക്കുകയാണ്, ഈ താഴ്വരയുടെയും’; കശ്മീർ ചേംബർ ഓഫ് േകാമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് ശൈഖ് ആഷിക് അഹമ്മദിന് വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു.
18,000 കോടി രൂപയുടെ നഷ്ടമാണ് ചേംബർ കണക്കാക്കുന്നത്. ‘വലിയൊരു സീസണാണ് ഞങ്ങൾക്ക് നഷ്ടമായത്. ഐ.ടി, ടൂറിസം, ഇ- േകാമേഴ്സ്, കരകൗശലം, ഹോട്ടൽ മേഖല എന്നിവയെല്ലാം വെൻറിലേറ്ററിലാണ്’ -അഹമ്മദ് പറഞ്ഞു. പട്ടുപരവതാനി നിർമാണമേഖലയിലെ 50,000 നെയ്ത്തുകാർക്ക് പണി പോയി. യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നുമുള്ള ഓർഡറുകളെല്ലാം നിലച്ചു. ആറുമാസത്തിനിടെ ലക്ഷക്കണക്കിനുപേർക്ക് ജോലി നഷ്ടമായി. നിരവധി വ്യവസായ സ്ഥാപനങ്ങൾ പൂട്ടി.
ചായക്കടകളിലും തെരുവുമൂലകളിലും നാട്ടുകാർ പരസ്പരം ചോദിക്കുന്നു; എങ്ങനെ നാം അതിജീവിക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.