കശ്മീർ: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
text_fieldsശ്രീനഗർ: കുപ്വാരയിലെ ഹന്ദ്വാരയിലൊഴികെ കശ്മീർ താഴ്വരയിലുടനീളം നിയന്ത്ര ണങ്ങളിൽ ഇളവുവരുത്തിയതായി അധികൃതർ. വെള്ളിയാഴ്ച നമസ്കാരശേഷം പ്രക്ഷോഭ സാധ്യ ത കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് ശനിയാഴ്ച നീക്കി. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ കർഫ്യൂ തുടരുകയാണ്. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കി 48 ദിവസമായെങ്കിലും മിക്ക ഇടങ്ങളിലും െമാബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല.
സുരക്ഷാ സേനയുടെ കനത്ത കാവലും തുടരുകയാണ്. ഹസ്റത്ബാൽ പള്ളി ഉൾപ്പെടെ സുപ്രധാന മസ്ജിദുകളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരം അനുവദിച്ചിട്ടില്ല. തെരുവുകൾ അടഞ്ഞുകിടക്കുന്നതിനുപുറമെ പൊതുഗതാഗത സംവിധാനവും ഇല്ല.
എല്ലാ മൊബൈൽ കമ്പനികളുടെയും ഇൻറർനെറ്റ് സേവനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. ലാൻഡ്ലൈൻ സേവനം സാധാരണനിലയിലാണെങ്കിലും മൊബൈൽ ഫോൺ വഴി വോയ്സ്കാളുകൾ അപൂർവ ഇടങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്. മൂന്നു മുൻ മുഖ്യമന്ത്രിമാരും മറ്റു രാഷ്ട്രീയ നേതാക്കളും തടവിൽ തുടരുകയാണ്. വീട്ടുതടങ്കലിലായിരുന്ന ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞദിവസം പൊതുസുരക്ഷ നിയമ(പി.എസ്.എ) പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, സംഘർഷ സാധ്യത കൂടുതലുള്ള തെക്കൻ കശ്മീരിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ സമുദായ നേതാക്കളെ കണ്ട് സമാധാന പുനഃസ്ഥാപനത്തിന് വഴികളാരാഞ്ഞു. വടക്കൻ സേന കമാൻഡർ ലഫ്. ജനറൽ രൺബീർ സിങ്ങാണ് തെരഞ്ഞെടുത്ത പ്രതിനിധികളുമായി ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.