Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലശ്​കറെ ത്വയിബയിൽ...

ലശ്​കറെ ത്വയിബയിൽ നിന്ന്​ ഫണ്ട്​ വാങ്ങി; ഗീലാനിക്കെതിരെ അന്വേഷണം

text_fields
bookmark_border
ലശ്​കറെ  ത്വയിബയിൽ നിന്ന്​ ഫണ്ട്​ വാങ്ങി;  ഗീലാനിക്കെതിരെ അന്വേഷണം
cancel

ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ലശ്​കറെ ത്വയിബയിൽ നിന്ന്​ ഫണ്ട്​ സ്വീകരിച്ചുവെന്ന ആരോപണത്തിൽ കശ്​മീരി വിമത നേതാവ്​ സയ്യിദ്​ അലി ഷാ ഗീലാനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസി ഉത്തരവിട്ടു. ലശ്​കറെ ത്വയിബ നേതാവും മുംബൈ ആക്രമണത്തി​​​െൻറ സൂത്രധാരനുമായ ഹാഫിസ്​ സയീദിൽ നിന്നും ഫണ്ട്​ സ്വീകരിച്ചുവെന്നാണ്​ ആരോപണം.

 ജമ്മു കശ്​മീർ നാഷണൽ ഫ്രണ്ട്​ ​ചെയർമാൻ  നയീം ഖാൻ, തെഹ്​രീക്​ ഇ ഹുറിയത്ത്​ നേതാക്കളായ ഫറൂഖ്​ അഹമ്മദ്​, ഗാസി ജാവേദ്​ ബാബ എന്നിവർക്കെതിരെയും എൻ.​െഎ.എ അന്വേഷണം നടത്തും. പാകിസ്​താൻ ഭീകര സംഘടനയിൽ നിന്നും പണം സ്വീകരിച്ചെന്ന ഇവരുടെ വെളിപ്പെടുത്തൽ ടെലിവിഷൻ ചാനൽ നടത്തിയ ഒളികാമറ ഒാപ്പറേഷനിലൂടെ പുറത്തുവന്നിരുന്നു.

കശ്​മീരിൽ സർക്കാർ വിരുദ്ധ  പ്രവർത്തനങ്ങൾ  നടത്തുന്നതിന്​ ലശ്​കറെ ത്വയിബ വിമത സംഘടനകൾക്ക്​ പണം കൈമാറിയെന്നാണ് ആരോപണം​. സൈന്യത്തിനു നേരെ കല്ലെറിയൽ, പൊതു സ്വത്ത്​ നശിപ്പിക്കൽ, സ്​കൂളുകൾ– സർക്കാർ സ്ഥാപനങ്ങൾ എന്നിവ തീവെച്ചു നശിപ്പിക്കൽ തുടങ്ങി വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ്​ സംഘടനകൾക്ക്​ ഫണ്ട്​ കൈമാറിയതെന്നാണ്​ റിപ്പോർട്ട്​.
 ഫണ്ട്​ കൈപറ്റിയതിനെ കുറിച്ച്​ ഗീലാനി ഉൾപ്പെടെയുള്ളവരിൽ നിന്ന്​ വിവരങ്ങൾ ഒളികാമറ വഴി ചോർത്തിയ ടി.വി റിപ്പോർട്ടർക്ക്​ ഇക്കാര്യത്തെ കുറിച്ച്​ സൂചന ലഭിച്ചതെങ്ങിനെ എന്ന കാര്യം പരിശോധിക്കുമെന്നും എൻ.​െഎ.എ വൃത്തങ്ങൾ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirgilani
News Summary - kashmir issue
Next Story