കശ്മീരിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ‘പെല്ലറ്റ് ഡോക്ടർമാർ’
text_fieldsശ്രീനഗർ: ‘‘പെല്ലറ്റ് തുളച്ചുകയറുേമ്പാൾ നിങ്ങളുടെ ശരീരത്തിനുള്ളിൽ തീപിടിച്ച പേ ാലെയുണ്ടാകും. പെല്ലറ്റ് കണ്ണിൽ പതിച്ചാൽ അപകട സാധ്യത കൂടുതലാണ്. വളരെ അടുത്തുനിന് ന് പെല്ലറ്റ് കയറിയാലും പ്രശ്നമാണ്’’ -ശ്രീനഗർ അൻജാറിലെ 23കാരനായ അഹമ്മദ് ഇതുപറ യുേമ്പാൾ അദ്ദേഹം ഡോക്ടറാണെന്ന് ആരും ആദ്യം സംശയിച്ചുപോകും. എന്നാൽ, ഇദ്ദേഹം ഡോക ്ടറോ, മെഡിക്കൽ വിദ്യാർഥിയോ അല്ല. കോമേഴ്സാണ് അഹമ്മദ് പഠിക്കുന്നത്. എന്നാൽ, ഇദ് ദേഹം കുറച്ച് ആഴ്ചകളായി അൻജാറിലെ ‘പെല്ലറ്റ് വിദഗ്ധനാണ്’. പ്രതിഷേധിക്കുന്ന ജന ക്കൂട്ടത്തെ പിരിച്ചുവിടാൻ കശ്മീരിൽ സുരക്ഷസേന ഉപേയാഗിക്കുന്ന പെല്ലറ്റ് കയറി ന രകവേദന അനുഭവിക്കുന്നവരെ ചികിത്സിക്കുന്നത് അഹമ്മദിനെപ്പോലുള്ളവരാണ്. ശരീരത ്തിലെ പെല്ലറ്റുകൾ നീക്കാൻ സഹായിക്കുന്ന ഇവരെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയില്ലെ ന്ന് പരിക്കേറ്റവർ പറയുന്നു. ആശുപത്രിയിൽ പോയാൽ അറസ്റ്റ് ഉറപ്പാണ്. ഇതൊഴിവാക ്കാനാണ് അവർ അഹമ്മദിനെപ്പോലുള്ള ‘വിദഗ്ധരു’ടെ അടുത്തെത്തുന്നത്.
ആഗസ്റ്റ് അഞ്ചിന് കേന്ദ്ര സർക്കാർ ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നാണ് താഴ്വര സംഘർഷഭരിതമായത്. ഈ മാസം ആദ്യം ബച്പോരയിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി അസ്റാർ അഹമ്മദ് ഖാൻ മരിച്ചിരുന്നു. എന്നാൽ, കല്ലേറിൽ പരിക്കേറ്റാണ് കുട്ടി മരിച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. പരിക്കേറ്റ് ആശുപത്രിയിൽ എത്തുന്നവരെ നിരീക്ഷിക്കാൻ സിവിൽ വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രികളിൽ നിയോഗിച്ചിട്ടുണ്ട്. ഇവർ വിവരം നൽകിയാൽ പരിക്കേറ്റവരെ അറസ്റ്റ് ചെയ്യും. അതുകൊണ്ടാണ് മിക്കവരും ആശുപത്രിയിൽ പോകാൻ ഭയക്കുന്നത്. ഇതിന് പരിഹാരം കാണാനാണ് ഇവരെ ചികിത്സിക്കാൻ ‘പെല്ലറ്റ് വിദഗ്ധർ’ എത്തുന്നത്.
ആഗസ്റ്റ് ഒമ്പതിന് സൂനിമാറിൽ പ്രതിഷേധക്കാർക്കുനേരെ സുരക്ഷസേന നടത്തിയ പെല്ലറ്റാക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റതായി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ‘പെല്ലറ്റ് ഡോക്ടർ’ പറഞ്ഞു. ഇവരെ ഉടൻ സമീപത്തെ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ, പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതിനാൽ വൈകീട്ടോടെ എല്ലാവരെയും വീടുകളിൽ എത്തിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്ക് ചികിത്സിക്കാൻ സ്വന്തമായ രീതികളുണ്ടെന്ന് മറ്റൊരു ‘പെല്ലറ്റ് വിദഗ്ധൻ’ പറഞ്ഞു. ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്നത് േബ്ലഡുകളും ഡെറ്റോളുമാണ്. ബോധരഹിതരാക്കാൻ അനസ്തേഷ്യ നൽകുന്നില്ല. തൊലിപ്പുറത്താണ് പെല്ലറ്റ് കയറിയതെങ്കിൽ മുറിവിെൻറ രണ്ടു ഭാഗത്തും ഞെക്കിയാണ് ഇത് പുറത്തെടുക്കുന്നത്. ആഴത്തിൽ തുളച്ചുകയറിയാൽ േബ്ലഡ് ഉപയോഗിച്ച് തൊലി നീക്കിയാണ് നീക്കുന്നത്. പിന്നീട് പഞ്ഞിയിൽ ഡെറ്റോൾ മുക്കി തുടക്കും. ഇതിന് ഏറെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദഗ്ധരല്ലാത്തവർ ചികിത്സിക്കുന്നത് ഏറെ അപകടമുണ്ടാക്കുമെന്ന് കശ്മീരിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
ആത്മീയതയിൽ ആശ്വാസം തേടി ഫാറൂഖ് അബ്ദുല്ല
ശ്രീനഗർ: സ്വന്തം വീട്ടിൽ അറസ്റ്റിൽ കഴിയുന്ന കശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല സമയം ചെലവഴിക്കുന്നത് ആത്മീയതയിൽ മുഴുകി. അഞ്ചുനേരം നമസ്കരിച്ചും ഖുർആൻ പാരായണം ചെയ്തും പരിഭാഷ വായിച്ചുമാണ് പിതാവ് സമയം ചെലവഴിക്കുന്നതെന്ന് സഹോദരി സുരയ്യ പറഞ്ഞു. ‘ഫാറൂഖ് സാഹിബ് നല്ല ഉന്മേഷത്തിലാണ്. ഇപ്പോഴത്തെ സാഹചര്യം മറികടന്ന് കശ്മീരിൽ നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം’ -അവർ വ്യക്തമാക്കി.
ആഗസ്റ്റ് അഞ്ചിന് കശ്മീരിന് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ അന്നുമുതൽതന്നെ വീട്ടുതടങ്കലിലായിരുന്ന ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷ നിയമപ്രകാരം സെപ്റ്റംബർ 15ന് രാത്രിയാണ് ഗുപ്കാറിലെ വീട് പ്രത്യേക തടവുകേന്ദ്രമാക്കി മാറ്റി സർക്കാർ ഉത്തരവിറങ്ങിയത്. ഒറ്റ മുറി മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. 83കാരനായ അദ്ദേഹത്തെ സന്ദർശിക്കാൻ ആദ്യം അടുത്ത ബന്ധുക്കളെപോലും അനുവദിച്ചിരുന്നില്ല. പിന്നീട് മകൾ സഫിയക്കും സഹോദരി സുരയ്യക്കും സന്ദർശനാനുമതി നൽകുകയായിരുന്നു.
ഫാറൂഖ് അബ്ദുല്ലക്ക് ടെലിഫോൺ കണക്ഷൻ നൽകിയിട്ടില്ലെങ്കിലും ടി.വി കാണാൻ അനുമതിയുണ്ടെന്ന് സുരയ്യ പറഞ്ഞു. വിദേശ വാർത്താചാനലുകൾ മാത്രമാണ് ലഭ്യമാക്കിയത്. ഒരു പാചകക്കാരനും സഹായിയും കൂടെയുണ്ട്. അധികം അകലെയല്ലാതെയുള്ള ഹരി നിവാസിലെ ഗസ്റ്റ്ഹൗസിലാണ് മകൻ ഉമർ അബ്ദുല്ല തടവിൽ കഴിയുന്നത്.
46 ദിവസം; ജനജീവിതം നിലച്ച് കശ്മീർ
ശ്രീനഗർ: കേന്ദ്ര സർക്കാർ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് നിശ്ചലമായ കശ്മീരിൽ ജനജീവിതം സാധാരണ നിലയിലായില്ല. 46 ദിവസമായി കടകൾ അടഞ്ഞുകിടക്കുകയാണ്. പൊതു വാഹനങ്ങൾ ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല.
അതേസമയം, സ്വകാര്യ വാഹനങ്ങൾക്കു നേരെ നിരവധി സ്ഥലങ്ങളിൽ കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ചില കടകൾ രാവിലെയും വൈകീട്ടുമാണ് തുറക്കുന്നത്. ഇൻറർനെറ്റ് സേവനം നിർത്തിവെച്ചിരിക്കുകയാണ്. സ്കൂളുകൾ തുറക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ടെങ്കിലും സുരക്ഷ ഭയന്ന് രക്ഷിതാക്കൾ കുട്ടികളെ വിടുന്നില്ല.
പഞ്ചായത്തംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതിയുമായി കേന്ദ്രം
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പഞ്ചായത്തംഗങ്ങൾക്ക് തീവ്രവാദ ഭീഷണിയുള്ളതിനാൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. നാലുലക്ഷം രൂപ വീതമാണ് ഇൻഷുറൻസ് ഏർപ്പെടുത്തുക. സംസ്ഥാനത്തെ 40,000ത്തോളം പഞ്ചായത്ത് അംഗങ്ങൾക്ക് ഇതിെൻറ ഗുണം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
കശ്മീർ പുതിയ സ്വർഗമാക്കും –മോദി
നാസിക്(മഹാരാഷ്ട്ര): കശ്മീർ പുതിയ സ്വർഗമാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിെൻറ പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദശകങ്ങളായി കശ്മീരികളുടെ ദുരിതത്തിന് കാരണം കോൺഗ്രസാണ്. ജമ്മു-കശ്മീരിൽ അക്രമം ആളിക്കത്തിക്കാൻ അതിർത്തിക്കപ്പുറത്തു നിന്ന് ശ്രമിക്കുന്നുണ്ട്. 50 കോടി കന്നുകാലികൾക്ക് കുത്തിവെപ്പ് നടത്താനുള്ള സർക്കാറിെൻറ പദ്ധതിയെ വിമർശിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. കന്നുകാലികൾക്ക് വോട്ടില്ലെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.