സംഘർഷപ്പുകയടങ്ങുന്നതും കാത്ത് അതിർത്തിഗ്രാമങ്ങൾ
text_fieldsശജ്ല പത്രി (പൂഞ്ച്): ‘‘വീട്ടിൽനിന്നു സുഖകരമല്ലാത്ത വാർത്തയാണ് വന്നുകൊണ്ടിരിക് കുന്നത്. കഴിഞ്ഞ മൂന്നു മണിക്കൂറുകളായി മാതാപിതാക്കളും കുടുംബാംഗങ്ങളുമെല്ലാം കാലി ത്തൊഴുത്തിനുമേൽ തകരഷീറ്റുകൾ പൊതിഞ്ഞ് അതിനു കീഴെയാണ് കഴിയുന്നത്. നാലു പേർ ഉറ ക്കത്തിൽ ഇതിനകം കൊല്ലപ്പെട്ടു. ഒേട്ടറെ പേർക്ക് പരിക്കേറ്റിരിക്കുന്നു.
നിയന്ത്ര ണരേഖയുടെ നാലു കിലോമീറ്റർ അടുത്തു കഴിയുന്ന എല്ലാവരെയും കുടിയൊഴിപ്പിച്ചിരിക്കു കയാണ്’’ -ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയോടടുത്ത ജുലാസ് ഗ്രാമ ത്തിൽനിന്ന് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വന്നു പഠിക്കുന്ന താരിഫ് സുഹൈൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ച നൊമ്പരമാണിത്. ഇന്ത്യ-പാക് അതിർത്തി സംഘർ ഷത്തിെൻറ തീയും പുകയും ഏറ്റുവാങ്ങേണ്ടി വരുന്ന അതിർത്തി ഗ്രാമക്കാരുടെ വേവും നോവുമാ ണ് വാക്കുകളിൽ.
സുഹൈലിെൻറ ആധി വെറുതെയായിരുന്നില്ല. ആ രാത്രിയിലാണ് പാക് ഷെല്ലാ ക്രമണത്തിൽ േഫ്ലാർ സാലോത്രിയിലെ കസ്ബി മൊഹല്ലയിൽ താമസിക്കുന്ന മുഹമ്മദ് യൂനു സിെൻറ ഭാര്യ റുബീന കൗസർ, നാലും മൂന്നും വയസ്സുള്ള പിഞ്ചുമക്കൾ മുഹമ്മദ് ഷബാനും ശാസിയ കൗസറും കൊല്ലപ്പെട്ടത്.
ഇന്ത്യ-പാക് സംഘർഷം കനത്തതോടെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖക്ക് അടുത്തു താമസിക്കുന്ന ഗ്രാമീണരെല്ലാം അക്ഷരാർഥത്തിൽ ജീവൻ കൈയിൽ പിടിച്ചാണ് കഴിയുന്നത്.
മെന്ധാറിലെ മാൻകോട്ടിൽ ബുധനാഴ്ച വീടിനുമേൽ മോർട്ടാർ പതിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. അത്താഴം കഴിക്കുന്നതിനിടെയായിരുന്നു ദുരന്തം ഇടിത്തീയായി വീണത്. കുടിയൊഴിഞ്ഞു പോകാൻ വഴിയില്ലാതെ കുടുങ്ങിപ്പോയതായിരുന്നു ആ ദരിദ്ര കർഷക കുടുംബം.
പാവപ്പെട്ട ഇടയ കുടുംബങ്ങളും കർഷകരും താമസിക്കുന്ന പ്രദേശത്ത് ദുരിതം മൂർധന്യത്തിലാണെന്ന് ഗ്രാമീണർ പരാതിപ്പെടുന്നു. മോർട്ടാർ ഷെല്ലുകളിൽനിന്നൊളിക്കാൻ മതിയായ ബങ്കറുകളില്ല. പരിക്കേറ്റാൽ ചികിത്സിക്കാൻ ആശുപത്രികളില്ല. മലമ്പ്രദേശങ്ങളിൽനിന്ന് പരിക്കേറ്റവരെ കട്ടിലിൽ കിടത്തി ചുമന്നുകൊണ്ടുവരാനേ കഴിയൂ.
നൂറുകണക്കിന് മോർട്ടാർ ഷെല്ലുകളാണ് കഴിഞ്ഞ ഒരാഴ്ചയായി അവരുടെ തലക്കു മീതെ രാത്രികാലങ്ങളിൽ വർഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സേനയുടെ ആക്രമണത്തിന് പാകിസ്താൻ പകവീട്ടുന്നത് നിയന്ത്രണരേഖക്കടുത്ത ഗ്രാമങ്ങളിലേക്ക് മോർട്ടാറുകളും ഗ്രനേഡുകളും പായിച്ചാണ്.
സൈനിക പോസ്റ്റുകളോ സൈനികരെയോ അല്ല, സിവിലിയൻ താമസകേന്ദ്രങ്ങളാണ് പലപ്പോഴും അവർ ഉന്നംവെക്കുന്നത്. മേഖലയിലുടനീളം ഭീതിവിതച്ച് പ്രദേശവാസികളെ ആട്ടിപ്പായിക്കുന്ന തന്ത്രമാണ് പാക് സൈന്യം സ്വീകരിക്കുന്നത്. ഇതുമൂലം രാത്രിയായിക്കഴിഞ്ഞാൽ വീട് അടച്ചുപൂട്ടി പറന്നുവരുന്ന തീഗോളങ്ങളെ പേടിച്ച് അരണ്ട് ഉറങ്ങാതെ രാവ് കഴിച്ചുകൂട്ടുകയാണ് ഒരു ജില്ല മുഴുവൻ.
ബങ്കറുകളില്ലാത്തതിനാൽ ശജ്ലയിൽനിന്ന് അറുപതോളം കുടുംബങ്ങളെ കഴിഞ്ഞയാഴ്ച കുടിയൊഴിപ്പിച്ചിരുന്നു. ഇവരെല്ലാം അകലെയുള്ള തീർഥാടനകേന്ദ്രത്തിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്. റീസി, രജൗരി, പൂഞ്ച് ജില്ലകളിലാണ് ഇപ്പോൾ ആക്രമണം രൂക്ഷം. രണ്ടു ദിവസമായി ആക്രമണത്തിന് അൽപം ശമനമുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ നാസിം അലി ‘മാധ്യമ’ത്തോട് പറഞ്ഞു.
സംഘർഷം നീങ്ങി നാളുകൾ കഴിഞ്ഞേ ഇനി ആളുകൾക്ക് തിരിച്ചു പോകാനാകൂ. പലയിടത്തും പൊട്ടാത്ത മോർട്ടാറുകൾ ഉണ്ടാകുമെന്നതിനാൽ ഗ്രാമവാസികൾക്ക് മടങ്ങിപ്പോക്ക് പ്രയാസം സൃഷ്ടിക്കും.
നിയന്ത്രണരേഖക്കടുത്തുള്ള നാരിയൻ, നൗഷേര, ബിംബർഗാലി, കൃഷ്ണഗഢി, മെന്ധാർ എന്നിവിടങ്ങളൽ പാക് വ്യോമസേനയുടെ ജെറ്റുകൾ കനത്ത ആക്രമണം നടത്തിയിരുന്നു. ശജ്ല പത്രിയിൽ ഒരു ഡസനോളം വീടുകൾ ആക്രമണത്തിൽ തകർന്നു. ഒമ്പതു വയസ്സുകാരിക്ക് സാരമായ പരിക്കേറ്റു.
അതിർത്തിക്കപ്പുറത്ത് പാകിസ്താൻ സേനാബലവും ആയുധശേഷിയും വർധിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ആക്രമണം ശക്തമായപ്പോൾ ബലൂച് റെജിമെൻറിനെ കൂടി പാകിസ്താൻ വിന്യസിച്ചിരിക്കുകയാണ്. ഇപ്പുറത്ത് മോർട്ടാർ ആക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യയും മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.