യു.എന്നിൽ ഒ.െഎ.സിക്ക് ഇന്ത്യയുടെ താക്കീത്: കശ്മീർ ആഭ്യന്തരവിഷയം; ഇടപെടേണ്ട
text_fieldsന്യൂഡൽഹി: െഎക്യരാഷ്ട്രസഭയിൽ കശ്മീർവിഷയം ഉന്നയിച്ച ഇസ്ലാമിക സഹകരണ സംഘടന(ഒ.െഎ.സി)ക്ക് ഇന്ത്യയുടെ ശക്തമായ താക്കീത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടാനുള്ള അവകാശം ഒ.െഎ.സിക്കില്ലെന്നും ഇന്ത്യ രാജ്യാന്തരവേദിയിൽ വ്യക്തമാക്കി.
ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും വേർപെടുത്താനാവാത്തതുമായ സംസ്ഥാനമാണെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യ ഫസ്റ്റ് സെക്രട്ടറി സുമിത് സേഥ് പറഞ്ഞു. ഒ.െഎ.സിയുടെ പേരിൽ കശ്മീർ വിഷയത്തിൽ പാകിസ്താൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു സുമിത് സേഥ്.
കശ്മീരിനെപ്പറ്റി ഒ.െഎ.സി വസ്തുതാപരമായി തെറ്റായതും വഴിതെറ്റിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയതിൽ ഇന്ത്യക്ക് അതിയായ ഖേദമുണ്ട്. അത്തരം പരാമർശങ്ങൾ പൂർണമായി നിരാകരിക്കുന്നു. ഭാവിയിൽ ഇതേ രീതിയിലുള്ള അഭിപ്രായപ്രകടനം നടത്തുന്നതിൽ നിന്ന് ഒ.െഎ.സി വിട്ടുനിൽക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെടുന്നുവെന്നും സേഥ് യു.എന്നിൽ പറഞ്ഞു. മുസ്ലിംരാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയിൽ 57 അംഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.