‘തെരുവിലെ വിരാടി’നെ പെല്ലറ്റ് കൊന്നു; അവൻ സ്കൂളിലും ഒന്നാമൻ
text_fieldsശ്രീനഗർ: ‘‘കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ പുറത്തായപ്പോൾപോലും വിരാട് കോഹ്ലിയെ ആരെ ങ്കിലും വിമർശിക്കുന്നത് അസ്റാർ സഹിച്ചിരുന്നില്ല. ഈ തെരുവിലെ വിരാട് എന്നായിരുന ്നു എല്ലാവരും അവനെ വിളിച്ചിരുന്നത്. അവെൻറ മൊബൈൽ സ്ക്രീൻസേവർ പോലും കോഹ്ലിയുട െ പടമായിരുന്നു’’ -ജമ്മു-കശ്മീരിലെ സൗറക്കടുത്ത ഇലാഹി ബാഘിൽ പെല്ലറ്റ് വെടിയേറ്റ് മരണത്തിനു കീഴടങ്ങിയ അസ്റാർ വാനിയെന്ന, പഠനത്തിൽ അതിസമർഥനായ പത്താംക്ലാസുകാര െൻറ അനുജെൻറ വാക്കുകളാണിത്.
ആഗസ്റ്റ് ആറിന് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സി.ആർ.പി.എഫ് വാഹനത്തിൽനിന്ന് ഉതിർത്ത കണ്ണീർവാതക ഷെല്ലും പിന്നാലെയെത്തിയ പെല്ലറ്റും ഏറ്റ് ഷേരെ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്.കെ.െഎ.എം.എസ്) വെച്ച് കഴിഞ്ഞയാഴ്ച ജീവൻ വെടിഞ്ഞ ഈ പതിനേഴുകാരെൻറ മരണത്തിനു കാരണം പെല്ലറ്റും ഷെല്ലും കൊണ്ടുള്ള പരിക്കാണെന്ന് ആശുപത്രി രേഖകൾ പറയുന്നു.
അതേസമയം, കല്ലേറിൽ പരിേക്കറ്റതാണെന്ന് ആദ്യം പ്രതികരിച്ച ജമ്മു-കശ്മീർ പൊലീസ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അതിൽ അവ്യക്തതകളുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും മലക്കം മറിഞ്ഞു. ഓൺലൈൻ വാർത്ത പോർട്ടലായ ‘ദി പ്രിൻറ്’ ആണ് എസ്.കെ.െഎ.എം.എസിലെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ടത്.
മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിെക്ക തെറിച്ചുവീണ പന്തെടുക്കാൻ പോയ അസ്റാറിനു നേരെ ആദ്യം വന്നത് കണ്ണീർവാതക ഷെൽ ആയിരുന്നു. അതോടെ കണ്ണുകാണാതായ അവൻ നിലത്തിരുന്നു. തുടർന്നാണ് മുഖം ലക്ഷ്യമാക്കി പെല്ലറ്റ് വെടി വന്നതെന്ന് ദൃക്സാക്ഷിയായ സഹോദരൻ പറയുന്നു.
സയൻസിനും കണക്കിനും നൂറുശതമാനവും ആകെ 90 ശതമാനവും രേഖപ്പെടുത്തിയ, അസ്റാറിെൻറ മാർക്ലിസ്റ്റ് ഉയർത്തിപ്പിടിച്ചുെകാണ്ട് അവെൻറ ഉമ്മ ചോദിച്ചത്, ഒരു കല്ലേറുകാരെൻറ മാർക്ലിസ്റ്റ് ആണിതെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു. പഠനത്തിലും അതുകഴിഞ്ഞാൽ ക്രിക്കറ്റിലും മാത്രമായിരുന്നു അവെൻറ ശ്രദ്ധയെന്നും കല്ലേറിൽ ഒരിക്കലും അവൻ പങ്കെടുക്കാറില്ലായിരുന്നുവെന്നും രാഷ്ട്രീയ മാറ്റങ്ങൾ പോലും അവൻ ശ്രദ്ധിക്കാറിെല്ലന്നും മാതാവ് വിവരിച്ചു. എട്ടാംക്ലാസ് മുതൽ പഠിപ്പിച്ച അധ്യാപകൻ പറഞ്ഞത്, അസ്റാർ അതിബുദ്ധിശാലിയായ വിദ്യാർഥിയായിരുന്നു എന്നാണ്.
കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ ഓടാഞ്ഞതും മുഖം മറച്ചുപിടിക്കാഞ്ഞതും എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, കണ്ണു നീറി ഒന്നും കാണാൻ വയ്യാതെ പോയതുകൊണ്ടാണെന്നായിരുന്നു അവെൻറ മറുപടി എന്ന്, അസ്റാറിനെ ആശുപത്രിയിലെത്തിച്ച അമ്മാവൻ ഇർഫാൻ ഖാൻ വിവരിച്ചു. പെല്ലറ്റ് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ ഒാപറേഷൻ തിയറ്ററിൽനിന്ന് തിരിച്ച് വെൻറിലേറ്റിലാക്കിയ അസ്റാർ പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.