ഷാ ഫൈസൽ ഡൽഹിയിൽ കസ്റ്റഡിയിൽ; കശ്മീരിലേക്ക് അയച്ച് വീട്ടുതടങ്കലിലാക്കി
text_fieldsന്യൂഡൽഹി: കശ്മീരികൾക്കായി ജനാധിപത്യ മാർഗത്തിൽ പോരാടാൻ സിവിൽ സർവിസ് രാജിവെ ച്ച ഷാ ഫൈസലിനെ ന്യൂഡൽഹി വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തു. വിദേശത്തേക്കുപ ോകാൻ ശ്രമിക്കുകയാണെന്നു പറഞ്ഞ് തിരിച്ച് ശ്രീനഗറിലേക്ക് അയച്ച് ഷാ ഫൈസലിനെ വീ ട്ടു തടങ്കലിലാക്കി.
കശ്മീരിലെ ആദ്യത്തെ സിവിൽ സർവിസ് ടോപ്പറായിരുന്ന ഷാ ഫൈസ ൽ സർക്കാർ സേവനം അവസാനിപ്പിച്ച് ജമ്മു-കശ്മീർ പീപ്പിൾസ് മൂവ്മെൻറ് (ജെ.കെ.പി.എം) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി പ്രവർത്തിച്ചുവരുകയായിരുന്നു. കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെല്ലാം കശ്മീരി ജനതയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ബദൽ രാഷ്ട്രീയ ശക്തിയായി തെൻറ പാർട്ടിയെ മാറ്റാനുള്ള ഫൈസലിെൻറ ശ്രമത്തിനിടയിലാണ് പ്രത്യേക പദവി റദ്ദാക്കി ജമ്മു-കശ്മീരിനെ കേന്ദ്രം വിഭജിച്ച് കേന്ദ്ര ഭരണപ്രദേശമാക്കിയത്. ജെ.എൻ.യുവിലെ ഇടത് നേതാവായിരുന്ന ശഹ്ല റാശിദ് അടക്കം നിരവധി യുവനേതാക്കളെയും കശ്മീരികളെയും ആകർഷിക്കാനും ഫൈസലിന് കഴിഞ്ഞിരിന്നു.
തുർക്കിയിലെ ഇസ്തംബൂളിലേക്ക് പോകാനിരിക്കുകയായിരുന്നു ഫൈസലെന്നും പൊതു സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് എന്നുമാണ് ഒൗദ്യോഗിക വിശദീകരണം. കശ്മീരിെൻറ രാഷ്ട്രീയാവകാശം നേടിയെടുക്കാൻ അഹിംസയിലൂന്നിയ ജനകീയ രാഷ്ട്രീയ പ്രേക്ഷാഭത്തിന് ഫൈസൽ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. 370ാം വകുപ്പ് റദ്ദാക്കിയ സ്ഥിതിക്ക് ഒന്നുകിൽ കോമാളിയാകുക, അല്ലെങ്കിൽ വിഘടനവാദിയാകുക എന്നതല്ലാതെ മറ്റൊരു വഴിയില്ലെന്നും യുവനേതാവ് ട്വിറ്ററിൽ കുറിച്ചിരുന്നു.
കശ്മീരികൾക്ക് ഇക്കുറി പെരുന്നാളില്ലെന്നും തങ്ങളുടെ ഭൂപ്രദേശം അധീനപ്പെടുത്തിയതിൽ ലോകമെങ്ങുമുള്ള കശ്മീരികൾ വിലപിക്കുകയാണെന്നും ഫൈസൽ മറ്റൊരു ട്വീറ്റിൽ കുറിച്ചിരുന്നു.1947മുതൽ തങ്ങളിൽനിന്ന് മോഷ്ടിച്ചത് തിരിച്ചുപിടിക്കുന്നതുവരെയും ചെയ്ത അവഹേളനം തിരുത്തുന്നതുവരെയും കശ്മീരികൾക്ക് പെരുന്നാളില്ലെന്നും ഫൈസൽ ട്വീറ്റ് ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മഹ്ബൂബ മുഫ്തിയും ആഗസ്റ്റ് നാലുമുതൽ വീട്ടുതടങ്കലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.