കശ്മീർ സംഘർഷം; ജനജീവിതം സ്തംഭിച്ചു
text_fieldsശ്രീനഗർ: ഷോപിയാനിൽ നാട്ടുകാരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന കശ്മീരിൽ ജനജീവിതം സാധാരണ നിലയിലായില്ല. ഒരുവിഭാഗം ഹർത്താലിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് തിങ്കളാഴ്ചയും കടകൾ അടഞ്ഞുകിടന്നു.
കശ്മീർ സർവകലാശാലയിലെ പരീക്ഷകൾ മാറ്റിവെച്ചു. സ്കൂളുകൾ പ്രവർത്തിച്ചില്ല. സർക്കാർ ബസുകൾ ഒാടിയില്ല. കശ്മീരിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാനിഹാലിൽനിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിൻ സർവിസ് നിർത്തിവെച്ചു. ഇൻറർനെറ്റ് സർവിസുകളും പുനഃസ്ഥാപിച്ചിട്ടില്ല. കാര്യമായ അക്രമസംഭവങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, കശ്മീർ സർക്കാറിെൻറ ‘ശൈത്യകാല തലസ്ഥാനം’ തിങ്കളാഴ്ച ശ്രീനഗറിൽ തുടങ്ങി. 150 വർഷമായി പിന്തുടരുന്ന പരമ്പരാഗത രീതിയനുസരിച്ച് കശ്മീർ സെക്രേട്ടറിയറ്റും സർക്കാർ ഒാഫിസുകളും ആറ് മാസം വീതം ജമ്മുവിലും ശ്രീനഗറിലുമായാണ് പ്രവർത്തിക്കുന്നത്. ഇനിയുള്ള ആറ് മാസം ശ്രീനഗറിലായിരിക്കും പൊലീസ് ഹെഡ്ക്വാർേട്ടഴ്സ് ഉൾപെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.