മിണ്ടാട്ടം മുട്ടിയ ഫോണിനും കശ്മീരിൽ മുറപോലെ ബില്ല്
text_fieldsശ്രീനഗർ: ആഗസ്റ്റ് അഞ്ചുമുതൽ ഉബൈദ് നബിയുടെ മൊബൈൽ ഫോണിൽനിന്ന് ഒരു കോളുപോലു ം പോയിട്ടില്ല. മിണ്ടാട്ടം മുട്ടിയ ആ ഫോണിലേക്ക് ആരും അയാളെ വിളിച്ചിട്ടുമില്ല. എന്നാല ും ‘എയർടെൽ’ കമ്പനി അയാൾക്ക് ബില്ലയക്കുന്നതിൽ ഒരു വീഴ്ചയും വരുത്തിയില്ല. 779 രൂപ ബി ല്ലടക്കാനാണ് ഉബൈദിന് കിട്ടിയ നിർദേശം. എന്തു സേവനം നൽകിയതിനാണ് താൻ പണം നൽകേണ്ട തെന്ന് മനസ്സിലാകുന്നില്ലെന്ന് സഫകദൽ സ്വദേശിയായ അദ്ദേഹം പറയുന്നു.
താഴ്വരയിൽ ലാൻഡ് ഫോണുകൾ നിശ്ചലമായിട്ട് ഒന്നരമാസം കഴിഞ്ഞു. ഇൻറർനെറ്റ്, മൊബൈൽ ഫോൺ സർവിസുകളുടെയും അവസ്ഥ അതുതന്നെ. നിയന്ത്രണങ്ങളിൽ വലയുന്ന കശ്മീർ ജനത ആശയവിനിമയത്തിന് മാർഗങ്ങളൊന്നുമില്ലാതെ നിസ്സഹായാവസ്ഥയിലാണിപ്പോൾ. എന്നാൽ, ഈ പരിതാപസ്ഥിതിയൊന്നും ടെലികോം കമ്പനികൾക്ക് വിഷയമേയല്ല. ഈ കാലയളവിലും ഫോൺ ബില്ലുകൾ കൃത്യമായി ജനങ്ങളിലേക്കെത്തുകയാണ്. ബി.എസ്.എൻ.എൽ മൊബൈൽ ഉപയോക്താവാണ് മുഹമ്മദ് ഉമർ. പ്രതിമാസം 380ഓളം രൂപയാണ് ഇതുവരെ ബിൽ തുക വന്നിരുന്നത്. ഫോണുകൾ നിശ്ചലമായ കഴിഞ്ഞ മാസക്കാലയളവിൽ പക്ഷേ, 470 രൂപയുടെ ബില്ലാണ് ഉമറിന് ലഭിച്ചിരിക്കുന്നത്.
സേവനം ലഭ്യമല്ലാത്ത കാലത്തെ ബിൽ തുകയുടെ അസാംഗത്യം സൂചിപ്പിച്ച് എയർടെൽ, ഐഡിയ, ജിയോ അടക്കമുള്ള സ്വകാര്യ മൊബൈൽ ഫോൺ അധികൃതർക്കും ബി.എസ്.എൻ.എൽ സി.ഇ.ഒക്കുമൊക്കെ ആളുകൾ പരാതി സമർപ്പിക്കുന്നുെണ്ടങ്കിലും പ്രതികരണമൊന്നുമില്ല. 2016ലെ പ്രക്ഷോഭ കാലത്തും 2014ലെ പ്രളയകാലത്തും സർവിസ് മുടങ്ങിയതിന് ബിൽ ഈടാക്കാതിരുന്ന രീതി മൊബൈൽ കമ്പനികൾ പിന്തുടരുമെന്നാണ് തങ്ങൾ കരുതിയതെന്ന് കശ്മീരികൾ പറയുന്നു.
ആഗസ്റ്റ് മുതൽ അടഞ്ഞുകിടക്കുന്ന സ്വകാര്യ സ്കൂളുകളും മൊബൈൽ കമ്പനികളുടെ വഴിയേ സഞ്ചരിക്കുകയാണ്. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഫീസ് അടക്കാൻ അവർ രക്ഷിതാക്കൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. ‘ഏപ്രിൽ ആദ്യവാരം മുതൽ എെൻറ മക്കൾ സ്കൂളിൽ പോയിട്ടില്ല. എന്നാൽ, മൂന്നു മാസത്തെ ഫീസ് അടക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്.’ -താഴ്വരയിലെ പ്രമുഖ മിഷനറി സ്കൂളിൽ രണ്ടു മക്കളെ പഠിപ്പിക്കുന്ന ഫാറൂഖ് അഹ്മദ് ധർ പറഞ്ഞു. ഫീസിനു പുറമെ കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനുള്ള വാഹന വാടകയും നൽകണമെന്ന് ആവശ്യപ്പെട്ടത് ധറിനെപ്പോലുള്ള രക്ഷിതാക്കളെ രോഷം കൊള്ളിക്കുന്നു. ‘സ്കൂൾ അടഞ്ഞുകിടന്നാലും ജീവനക്കാർക്ക് ശമ്പളം നൽകണമെന്നതുകൊണ്ട് ഫീസ് ആവശ്യപ്പെടുന്നതിലെ യുക്തി മനസ്സിലാക്കാം. ഒന്നര മാസമായി സ്കൂൾ ബസുകൾ ഓടാത്ത അവസ്ഥയിൽ അവർ ട്രാൻസ്പോർട്ട് ചാർജ് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്?’ -മറ്റൊരു രക്ഷിതാവായ മുദസ്സിർ അഹ്മദ് ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.