ഫോട്ടോയിൽ പതിഞ്ഞു, അമിത് ഷായുടെ നടപടിയുടെ ഫയൽ കുറിപ്പുകൾ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനത്ത് സേനാ വിഭാഗങ്ങൾ ക്കിടയിൽ അക്രമത്തിനും ഉത്തരവുകൾ ലംഘിക്കുന്നതുപോലുള്ള സാഹചര്യങ്ങൾക്കും ഇടയാ ക്കാമെന്ന് കേന്ദ്രം കണക്കു കൂട്ടുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിലേക്ക് ക യറുന്നതിനിടെ പകർത്തിയ ഫോേട്ടായിൽ പതിഞ്ഞ അദ്ദേഹത്തിെൻറ കൈയിലെ ഫയലുകളുടെ പകർപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാഹചര്യങ്ങൾ മുൻനിർത്തി ജമ്മു-കശ്മീരിലേക്ക് ആഭ്യന്തര സെക്രട്ടറിയെ അയക്കണമെന്ന കാര്യവും അതിലുണ്ട്.
വിശദമായ ആക്ഷൻ പ്ലാനുമായാണ് സർക്കാർ നീങ്ങിയതെന്ന് അമിത് ഷായുടെ കൈയിലെ കുറിപ്പ് വ്യക്തമാക്കുന്നു. ഭരണഘടനാപരമായ നടപടികളെക്കുറിച്ച് കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: രാഷ്ട്രപതിയെ അറിയിക്കുക, ഉപരാഷ്ട്രപതിയെ അറിയിക്കുക, തുടർന്ന് മന്ത്രിസഭ യോഗം, രാഷ്ട്രപതിയുടെ വിജ്ഞാപനം, പാർലമെൻറിൽ ബിൽ പാസാക്കൽ, രാജ്യസഭയിൽ മതിയായ സുരക്ഷ ഏർപ്പെടുത്തൽ.
രാഷ്ട്രീയ നടപടികളെക്കുറിച്ചും ഫയലിൽ എഴുതിയിരുന്നു: സർവകക്ഷി യോഗം വിളിക്കുമെന്ന പ്രഖ്യാപനം, എൻ.ഡി.എ എം.പിമാരുടെ യോഗം, പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു, പാർട്ടി വക്താക്കൾക്ക് സാഹചര്യങ്ങൾ വിശദീകരിച്ചു കൊടുക്കൽ, പ്രധാനന്ത്രി ജമ്മു-കശ്മീർ ഗവർണറെ വിളിക്കുന്നു, പ്രധാനമന്ത്രി പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിക്കുന്നു തുടങ്ങിയവയാണ് രാഷ്ട്രീയ നടപടികളുടെ ഭാഗമായി ഫയലിൽ എഴുതിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.