കശ്മീരിൽ സാഹചര്യം ഭീതിതം; അവശ്യ മരുന്നുകൾ പോലും കിട്ടാനില്ല
text_fieldsശ്രീനഗർ: അത്യാവശ്യ മരുന്നുകൾപോലും ലഭ്യമല്ലാതായതോടെ കശ്മീർ താഴ്വര ജീവിതത ്തിനും മരണത്തിനുമിടയിൽ പിടക്കുകയാണ്. ഭൂരിഭാഗം ഷോപ്പുകളിലും മരുന്നുകൾ തീർന്നു. പുതിയ മരുന്നുകൾ എത്തുന്നുമില്ല. കടുത്ത മരുന്നുക്ഷാമം നേരിടുന്ന ഗ്രാമീണമേഖലയിൽ രോഗികളും ബന്ധുക്കളും പരിഭ്രാന്തരാണ്.
ഗ്രാമീണ മേഖലയിൽ ബേബിഫുഡിനും കടുത്ത ക്ഷാ മമാണ്. ‘ഇത് ഗുരുതര സാഹചര്യമാണ്. മരുന്ന് ലഭ്യമല്ലാതെ രോഗികൾ മരിക്കുകയാണ്’ -ശ്രീ നഗർ എസ്.എം.എച്ച്.എസ് ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടി നിടെ, മരുന്നിനുവേണ്ടി താഴ്വര ഇങ്ങനെ കേഴുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മരുന്നു വിതരണക്കാരുമായി വാർത്താവിനിമയ സംവിധാനമില്ലാത്തതാണ് ഗുരുതര പ്രശ്നം.
പ്രമേഹരോഗത്തിനുള്ള മരുന്നിനായി ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്ക് വിമാനം കയറേണ്ടിവന്ന സാജിദ് അലിയുടെ അനുഭവം ദേശീയ മാധ്യമമായ ന്യൂസ് 18 പുറത്തുവിട്ടത് മരുന്ന് ക്ഷാമത്തിെൻറ രൂക്ഷത പ്രകടമാക്കുന്നു. പ്രമേഹ രോഗിയായ ഉമ്മ 65കാരി സുരയ്യ ബാനുവിന് മരുന്നിനായി ആംബുലൻസിൽ കയറി ശ്രീനഗർ മുഴുവൻ യാത്രചെയ്തെങ്കിലും ഷോപ്പുടമകൾ കൈമലർത്തി.
മരുന്നില്ലെങ്കിൽ ഉമ്മക്ക് പിടിച്ചുനിൽക്കാനാകില്ല. അലിയുടെ മുന്നിൽ, സംസ്ഥാനത്തിന് പുറത്തുപോയി മരുന്ന് വാങ്ങുകയെന്ന ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വിമാനത്താവളത്തിലേക്ക് ഓടി. ശ്രീനഗർ വിമാനത്താവളത്തിൽനിന്ന് ടിക്കറ്റ് എടുത്ത് വിമാനത്തിൽ ഡൽഹിയിൽ പോയി മരുന്ന് വാങ്ങി പിറ്റെ ദിവസമാണ് തിരികെയെത്തിയത്.
‘എനിക്ക് വിമാന മാർഗം മരുന്ന് കൊണ്ടുവരാൻ സാധിച്ചു. എന്നാൽ, പാവപ്പെട്ടവരുടെ കാര്യം ആലോചിച്ചു നോക്കൂ’ -ബിസിനസുകാരനായ അലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
സംസ്ഥാനത്തിെൻറ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ച് മുതൽ ഉടനീളം കടകൾ അടഞ്ഞുകിടക്കുകയാണ്. അവശ്യ സാധനങ്ങൾക്ക് കടുത്ത ക്ഷമമാണ് നേരിടുന്നത്. തുറന്നുവെച്ച ഷോപ്പുകളിൽ ആഗസ്റ്റ് അഞ്ചു മുതൽ മരുന്നുകൾ എത്തുന്നില്ല. നിയന്ത്രണരേഖക്കു സമീപം ഉറിയിലെ മാലിക് മെഡിക്കൽ ഹാളിൽ ജീവൻരക്ഷാ മരുന്നുകൾ തീർന്നതായി ഷോപ്പുടമ പറഞ്ഞു.
അതിർത്തിയിലെ ഉൾഗ്രാമങ്ങളിൽനിന്ന് രക്ത സമ്മർദത്തിനും പ്രമേഹത്തിനുമൊക്കെയുള്ള മരുന്നുകൾക്കായി ജനം ആശ്രയിക്കുന്ന മെഡിക്കൽ ഷോപ്പാണിത്. പിതാവിനുള്ള ഇൻസുലിനായി ഒരാഴ്ചയായി താൻ കാത്തിരിക്കുകയാണെന്ന് ഉറിയിലെ നംല ഗ്രാമത്തിൽ താമസിക്കുന്ന മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.
മരുന്ന് ലഭിക്കാതെ ജനം മരിക്കുന്ന അവസ്ഥയാണെന്നും ഇസ്മായിൽ കൂട്ടിച്ചേർത്തു. ഭക്ഷണവും ഇന്ധനവുമെല്ലാം സ്റ്റോക്കുണ്ടെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴാണ് മരുന്നുപോലും ലഭ്യമല്ലാതെ താഴ്വരയിൽ ജനം വലയുന്നത്. കഴിഞ്ഞദിവസം ഹൃദായാഘാതമുണ്ടായ അനന്ത്നാഗ് സ്വദേശി ഖുർശി ബീഗത്തെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് സ്വകാര്യ കാറിൽ ആശുപത്രിയിൽ എത്തിച്ചേപ്പാഴേക്കും മരണം സംഭവിച്ചു.
ആംബുലൻസ് വിളിക്കാൻ ഒരു സംവിധാനവുമില്ലാതെ നിസ്സഹായരായിരുന്നു തങ്ങളെന്ന് അവരുടെ മകൻ പറഞ്ഞു. സർക്കാറാണ് മാതാവിെൻറ മരണത്തിന് ഉത്തരവാദിയെന്നും യുവാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.