കശ്മീരിൽ നടത്തിയത് പുതിയ പരീക്ഷണം –എസ്. ജയശങ്കർ
text_fieldsന്യൂയോർക്ക്: കശ്മീരിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ നടത ്തിയ വളരെ വ്യത്യസ്തമായ പരീക്ഷണമാണ് 370ാം വകുപ്പ് പിൻവലിച്ച നടപടിയെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ. ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിെൻറ ഭാഗമായി നടന്ന വി ദേശബന്ധങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം കശ്മീർ സ്ഥിതിഗതി അവലോകനം ചെയ്തതായി അദ്ദേഹം പറഞ്ഞു.
70 വർഷമായി പുസ്തകങ്ങളിലുള്ളതും കഴിഞ്ഞ 40 വർഷമായി പ്രയോഗത്തിൽ ഉള്ളതുമായ നിയമങ്ങൾ അവിടെ ഫലിക്കുന്നില്ല എന്നാണ് അപ്പോൾ മനസ്സിലായത്.
ഒന്നുകിൽ പഴയ രീതി തുടരുക, അല്ലെങ്കിൽ തികച്ചും വ്യത്യസ്തമായ പരീക്ഷണം നടത്തുക എന്ന തീരുമാനത്തിൽ എത്തുന്നത് അങ്ങനെയാണ്. തുടർന്നാണ് രണ്ടാമത്തെ മാർഗം തെരഞ്ഞെടുത്തതും സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത്.
ആഗസ്റ്റ് അഞ്ചിന് മുമ്പും കശ്മീർ സംഘർഷഭരിതമായിരുന്നുവെന്ന കാര്യം പ്രത്യേകം ഓർക്കണമെന്നും ഇപ്പോഴത്തെ പ്രശ്നങ്ങൾ ആഗസ്റ്റ് അഞ്ചിന് തുടങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയെ സമ്മർദത്തിലാക്കാൻ ഭീകരവാദത്തെ ഉപയോഗപ്പെടുത്തുകയും നിരന്തരം അത് നിഷേധിക്കുകയും ചെയ്യുന്ന അയൽരാജ്യവുമായി ചർച്ച അസാധ്യമാണെന്നും പാകിസ്താനെ പരാമർശിച്ച് ജയശങ്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.