കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല: അന്വേഷണ ആവശ്യം സുപ്രീംേകാടതി നിരസിച്ചു
text_fieldsന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയിൽ അന്വേഷണമാവശ്യപ്പെട്ട് സമർപിച്ച ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. 1989^90കളിൽ നടന്ന കൂട്ടക്കൊലയിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസീൻ മാലിക് അടക്കം നിരവധി പേർക്കെതിരെ അന്വേഷണം നടത്തി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് റൂട്ട്സ് ഒാഫ് കശ്മീർ എന്ന സംഘടനയാണ് ഹരജി നൽകിയത്. 700ലേെറ പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതായി ഹരജിയിൽ പറഞ്ഞു.
27 വർഷത്തിലേറെ പിന്നിട്ട കേസിൽ തെളിവുകൾ എവിടെനിന്ന് ശേഖരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു. സംഭവസമയത്ത് കശ്മീർ വിട്ടുപോകാൻ നിർബന്ധിതരായ പണ്ഡിറ്റുകൾക്ക് അന്വേഷണത്തിൽ ഭാഗഭാക്കാവാൻ കഴിഞ്ഞില്ലെന്നും വൈകിയാണെങ്കിലും അവർ സമർപിച്ച ഹരജി അതിെൻറ ആവശ്യം മനസ്സിലാക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകളോ നീതിപീഠമോ പരിഗണിച്ചില്ലെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് പഡോര കോടതിയെ ബോധിപ്പിച്ചു.
കൂട്ടക്കൊല സംബന്ധിച്ച് ഇതുവരെ 215 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിലും ശരിയായ അന്വേഷണം നടന്നില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.