യു.എ.പി.എ ചുമത്തിയ കശ്മീരി ഫോേട്ടാഗ്രാഫർ മസ്രത് സഹ്റക്ക് പീറ്റർ മാക്ലർ പുരസ്കാരം
text_fieldsജമ്മു കശ്മീർ: ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളുടെ പേരിൽ കഴിഞ്ഞ ഏപ്രിലില്‍ കശ്മീര്‍ പൊലീസ് യു.എ.പി.എ ചുമത്തിയ വനിതാ ഫോട്ടോഗ്രാഫര്‍ മസ്രത് സഹ്റക്ക് ഈ വര്‍ഷത്തെ പീറ്റർ മാക്ലർ പുരസ്കാരം. കശ്മീരിലെ സ്ത്രീകളുടെ യഥാർഥ അവസ്ഥ പുറംലോകത്തെത്തിച്ച മസ്രത്തിന് കറേജ്യസ് ആൻഡ് എത്തിക്കൽ ജേണലിസം പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്.
'അന്തരിച്ച തെൻറ ഭർത്താവ് പീറ്റർ മാക്ലറിെൻറ അതേ ധീരത മസ്രത്തിൽ കാണാനാകും. അപകടസാധ്യതകളെ അവഗണിക്കുന്ന മനോധൈര്യവും ഏതൊരു മാധ്യമവും ഉപയോഗിച്ച് ലോകത്തിന് സാക്ഷ്യപെടുത്തുന്ന മസ്രത്തിന്‍റെ ക്രിയാത്മക സമീപനവും പുരസ്കാര തെരഞ്ഞെടുപ്പിന് എളുപ്പമാക്കി'- പീറ്റർ മാക്ലർ അവാർഡിെൻറ സ്ഥാപകയും ഗ്ലോബൽ മീഡിയ ഫോറം ട്രെയിനിങ് ഗ്രൂപ്പിെൻറ പ്രസിഡൻറുമായ കാതറിൻ ആന്‍റോയണ്‍ പറഞ്ഞു.
യാഥാര്‍ത്ഥ്യം കാണിക്കുക എന്നത് തങ്ങളുടെ ജോലിയാണെന്നും അതിന് വേണ്ട സാഹസം നമ്മളെടുക്കണമെന്നും മസ്രത് സഹ്റ പുരസ്കാര നേട്ടത്തില്‍ പ്രതികരിച്ചു. അവഗണിക്കപ്പെട്ട കശ്മീരി വനിതകളുടെ കഥകള്‍ പറയാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മസ്രത് പറഞ്ഞു. വരുന്ന സെപ്റ്റംബര്‍ 24ന് ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന വിര്‍ച്വല്‍ പുരസ്കാര ചടങ്ങില്‍ മസ്രതിന് അവാര്‍ഡ് സമ്മാനിക്കും.
ഇന്‍റര്‍നാഷണല്‍ വുമൺസ് മീഡിയ ഫൗണ്ടേഷന്‍ (െഎ.ഡബ്ല്യു.എം.എഫ്) ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി പുരസ്കാരവും കഴിഞ്ഞ ജൂണിൽ മസ്രത് സഹ്റയെ തേടിയെത്തിയിരുന്നു. 2014ൽ അഫ്ഗാനില്‍ വെച്ച് കൊല്ലപ്പെട്ട പ്രശസ്ത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ പുരസ്കാര ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്‍റെ സ്മരണാര്‍ത്ഥമുള്ള പുരസ്കാരമായിരുന്നു അത്. 1990 മുതൽ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയും ധീരരായ വനിതാ മാധ്യമ പ്രവർത്തകരെ പിന്തുണക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് െഎ.ഡബ്ല്യു.എം.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.