കശ്മീർ വിഘടനവാദി നേതാവ് ഷബീർ ഷാക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം
text_fieldsന്യൂഡൽഹി: കശ്മീർ വിഘടനവാദി നേതാവ് ഷബീർ ഷാക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം. മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് ജയിലിൽ തുടരേണ്ടി വരും. 2017ലാണ് ഷായെ അറസ്റ്റ് ചെയ്തത്.
ചുമത്തിയ കുറ്റത്തിന് പരമാവധി ശിക്ഷ അനുഭവിച്ചുവെന്നത് കണക്കിലെടുത്ത് അദ്ദേഹത്തിന് ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ടു പോകരുതെന്നാണ് ജാമ്യ വ്യവസ്ഥയിലുള്ളത്. ഷായുടെ പേരിലുള്ള മറ്റ് കേസുകൾ ഗൗരവസ്വഭാവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ഈ കുറ്റങ്ങളിലൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, നിലവിലുള്ള നിയമാനുസൃത ജാമ്യാപേക്ഷ നിരസിക്കാൻ മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. 1968 മുതൽ പലതവണയായി ജയിൽവാസമനുഷ്ടിച്ചിട്ടുണ്ട് ഷബീർ ഷാ. ഭീകരപ്രവർത്തനത്തിന് സാമ്പത്തികസഹായം നൽകുന്നുവെന്ന് ആരോപിച്ച് 2005ലാണ് ഷാക്കും മറ്റൊരാൾക്കുമെതിരെ ഇ.ഡി കേസെടുത്തത്. പാകിസ്താനിലെ ഹാഫിസ് സഇൗദുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ സെപ്റ്റംബർ 23ന് ഷാക്കെതിരെ കോടതിയിൽ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.