കശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ മുതിർന്ന വിഘടനവാദി നേതാവും തഹ്രീകെ ഹുർറിയത്ത് അധ്യക്ഷനുമായിരുന്ന സയ്യിദ് അലി ഷാ ഗീലാനി (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് ശ്രീനഗറിലെ ഹൈദർപൊരയിലെ വസതിയിലായിരുന്നു അന്ത്യം.
2008 മുതൽ വീട്ടുതടങ്കലിലായിരുന്ന ഗീലാനി കഴിഞ്ഞ വർഷമാണ് ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ സ്ഥാനം രാജിവെച്ചത്. ദീർഘകാലം ഓൾ പാർട്ടി ഹുർറിയത്ത് കോൺഫറൻസിെൻറ ചെയർമാനായിരുന്നു. 1929 സെപ്റ്റംബർ 29ന് ഉത്തര കശ്മീരിലെ ബന്ദിെപാരയിലായിരുന്നു ജനനം. കശ്മീരിലെ വിഘടനവാദപ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗീലാനി നേരേത്ത ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു.
പിന്നീട് തീവ്ര നിലപാടുകളുടെ പേരിൽ ജമാഅത്തെ ഇസ്ലാമിയിൽനിന്ന് പുറത്തായി. തുടർന്ന് തഹ്രീകെ ഹുർറിയത്ത് ജമ്മു-കശ്മീർ എന്ന സംഘടന രൂപവത്കരിച്ചു. ശൈഖ് അബ്ദുല്ലക്കു ശേഷം കശ്മീരിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവായിരുന്നു ഗീലാനി. സോപോർ നിയോജക മണ്ഡലത്തിൽ നിന്ന് 1972, 1977, 1987 വർഷങ്ങളിൽ ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സോപോറിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ അദ്ദേഹം പഞ്ചാബ്, കശ്മീർ സർവകലാശാലകളിൽനിന്ന് ഉപരിപഠനം പൂർത്തിയാക്കി. ലാഹോറിലെ ഓറിയൻറൽ കോളജിലായിരുന്നു ബിരുദപഠനം.
1949ൽ അധ്യാപകനായി ഒൗദ്യോഗിക ജീവിതം തുടങ്ങി. സോപോർ, ശ്രീനഗർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1959ൽ സർക്കാർ ജോലി രാജിവെച്ച് കശ്മീർ ജനതയുടെ വിമോചനസമരത്തിനിറങ്ങി. ജീവിതത്തിെൻറ വലിയ ഭാഗം രാജ്യത്തിെൻറ വിവിധ ജയിലുകളിലും വീട്ടുതടങ്കലിലുമായിരുന്നു. 2010ൽ അരുന്ധതി റോയിക്കൊപ്പം രാജ്യേദ്രാഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. 40ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ: ജവാഹിറ ബീഗം. ഡോ. ഡോ. നഈം (കശ്മീർ), സഹൂർ (ന്യൂഡൽഹി), ഫർഹാത്ത് (അധ്യാപിക, ജിദ്ദ) എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.