Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ തടവിലുള്ള...

കശ്​മീരിൽ തടവിലുള്ള നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കും

text_fields
bookmark_border
കശ്​മീരിൽ തടവിലുള്ള നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കും
cancel

ജമ്മു: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന്​ കശ്​മീരിൽ തടവിലാക്കിയ രാഷ്​​്ട്രീയ നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന്​ ജമ്മുകശ്​മീർ ഗവർണറുടെ ഉപദേഷ്​ടാവ്​ ഫാറൂഖ്​ ഖാൻ.

ജമ്മുവിൽ തടവിലുള്ള നേതാക്കളെ മോചിപ്പിച്ചതിന്​ പിന്നാലെയാണ്​ കശ്​മീരിലും ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്​. ബ്ലോക്ക്​ ഡവലപ്​മ​െൻറ്​ കൗൺസിൽ തെരഞ്ഞെടുപ്പ്​ ഒക്​ടോബർ 24ന്​ നടക്കാനിരിക്കെയാണ്​ ജമ്മുവിൽ തടവിലുള്ള രാഷ്​ട്രീയ നേതാക്കളെ മോചിപ്പിച്ചത്​.

നാഷണൽ കോൺഫറൻസ്​, കോൺഗ്രസ്​, ജമ്മു കശ്​മീർ നാഷണൽ പാന്തേഴ്​സ്​ പാർട്ടി തുടങ്ങിയ രാഷ്​ട്രീയ കക്ഷികളുടെ നേതാക്കളാണ്​ ആഗസ്​റ്റ്​ അഞ്ച്​ മുതൽ കശ്​മീരിൽ തടവിലുള്ളത്​. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്​ അബ്​ദുല്ല, ഉമർ അബ്​ദുല്ല, മെഹ്​ബൂബ മുഫ്​തി തുടങ്ങി കശ്​മീരിലെ പ്രമുഖ നേതാക്കളെല്ലാം നിലവിൽ വീട്ടുതടങ്കലിലാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirpolitical leaderindia news
News Summary - Kashmir's Political Leaders will free-India news
Next Story