കശ്മീരിൽ സൈനിക നീക്കം ശക്തിപ്പെടുത്തുമെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: ഗവർണർ ഭരണത്തിലായ ജമ്മു-കശ്മീരിൽ തീവ്രവാദി വിരുദ്ധ സൈനിക നീക്കം ശക്തിപ്പെടുത്തുന്നതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കരസേന മേധാവി ബിപിൻ റാവത്ത്, സംസ്ഥാന ഡി.ജി.പി എസ്.പി. വൈദ്യ എന്നിവർ വ്യക്തമാക്കി.
കശ്മീരിൽ ഭീകരത ഇല്ലാതാക്കുന്നതിനാണ് മുൻഗണനയെന്ന് രാജ്നാഥ് സിങ് ലഖ്നോവിൽ പറഞ്ഞു. അതിർത്തി കടന്നെത്തുന്ന ഭീകരത വെച്ചുപൊറുപ്പിക്കില്ല. കശ്മീരിൽ സമാധാനം ഉറപ്പുവരുത്തും. റമദാനിൽ സൈനികർ വെടിയുതിർക്കില്ലെന്ന വാക്ക് സർക്കാർ പാലിച്ചു. റമദാൻ കഴിഞ്ഞിരിക്കെ, ഭീകരത അമർച്ച ചെയ്ത് സമാധാനം കൊണ്ടുവരുകയാണ് ലക്ഷ്യം.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ മാറ്റമില്ലാതെ മുന്നോട്ടു നീക്കുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത് പറഞ്ഞു. റമദാനിൽ അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാനാണ് സൈനിക നീക്കങ്ങൾ നിർത്തിവെച്ചത്. എന്നാൽ, അതു കാര്യമാക്കാതെ ഭീകരർ പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. അതുകൊണ്ട് വെടിനിർത്തൽ പിൻവലിച്ചു. നടപടികൾ തുടരും. അടുത്ത ദിവസങ്ങളിൽ തീവ്രവാദി വേട്ട ഉൗർജിതമാക്കുമെന്ന് ഡി.ജി.പി എസ്.പി. വൈദ്യയും വ്യക്തമാക്കി. ഗവർണർ ഭരണത്തിൻ കീഴിലാണ് ഇൗ നീക്കങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ കഴിയുകയെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.