ജനസംഖ്യപ്പെരുപ്പവും പശ്ചിമഘട്ടത്തിനേറ്റ ആഘാതവും ദുരന്തകാരണം –കസ്തൂരിരംഗൻ
text_fieldsഹൈദരാബാദ്: വളരുന്ന ജനസംഖ്യ സൃഷ്ടിച്ച ഭൂമിദൗർലഭ്യതയും പശ്ചിമഘട്ടത്തിനേറ്റ ആഘാതവും ഒപ്പം കാലാവസ്ഥ വ്യതിയാനവുമെല്ലാം കേരളത്തെ കശക്കിയെറിഞ്ഞ മഴക്കെടുതിക്ക് കാരണമായിരിക്കാമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ കെ. കസ്തൂരിരംഗൻ. ‘‘വിവിധ ഘടകങ്ങൾ കേരളത്തിെൻറ പരിസ്ഥിതിയെ ബാധിച്ചിട്ടുണ്ട്.
ജനസംഖ്യ വർധിച്ചു. അതിെൻറ ഫലമായി കൂടുതൽ വിഭവങ്ങൾ ആവശ്യമായി വരുന്നു. ഭൂമിയും കൃഷിയും മറ്റ് പ്രവർത്തനങ്ങളും പരിസ്ഥിതിക്ക് സമ്മർദം വരുന്നു. മുൻകാലത്തും ഇതുപോലെ നിലക്കാത്ത മഴ ഉണ്ടായിട്ടുണ്ടെങ്കിലും വനസമ്പത്തുകൊണ്ടും മേഖലയുടെ പല വിധത്തിലുള്ള പ്രത്യേകതകൾ കൊണ്ടും ദുരന്തങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്നു. നാൽപതുകളിലെ കായൽസമ്പത്തിെൻറ 50-60 ശതമാനം ഇന്ന് നഷ്ടമായിരിക്കുന്നു.
പശ്ചിമഘട്ടം പല മേഖലകളിലും നഗ്നയാക്കപ്പെട്ടിരിക്കുന്നു. കാലാവസ്ഥ വ്യതിയാനവും കനത്ത മഴ സൃഷ്ടിക്കുന്നു.’’ -ഇന്ത്യൻ ബഹിരാകാശ ഗവേഷണ വിഭാഗം മുൻ ചെയർമാനും പശ്ചിമഘട്ടം സംബന്ധിച്ച പരിസ്ഥിതി സമിതിയുടെ തലവനുമായിരുന്ന കസ്തൂരിരംഗൻ അഭിപ്രായെപ്പട്ടു. കാരണങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്നും മഴദുരന്തങ്ങൾ ലഘൂകരിക്കാൻ കൃത്യമായ ആസൂത്രണം ആവശ്യമാണെന്നും കസ്തൂരിരംഗൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.