താലിബ് ഹുസൈനെതിെര മാനഭംഗ ആരോപണവുമായി ജെ.എൻ.യു ഗവേഷക; അഡ്വ. ഇന്ദിര ജയ്സിങ് വക്കാലത്ത് ഒഴിഞ്ഞു
text_fieldsന്യൂഡൽഹി: കഠ്വ പെൺകുട്ടിയുടെ കൂട്ടമാനഭംഗത്തിനും കുരുതിക്കുമെതിരെ ബകർവാൾ സമുദായത്തെ നയിച്ച താലിബ് ഹുസൈനെതിരെ മാനഭംഗപരാതിയുമായി ജെ.എൻ.യു ഗവേഷക രംഗത്തുവന്നു. മറ്റൊരു ഗാർഹികപീഡനക്കേസിലും മാനഭംഗക്കേസിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിറകെയാണ് ‘മീ ടൂ’ കാമ്പയിനിെൻറ ഭാഗമായുള്ള വെളിപ്പെടുത്തൽ. ഇതേ തുടർന്ന് ‘മീ ടൂ’ കാമ്പയിനിനെ പിന്തുണക്കുന്ന പ്രമുഖ സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിങ് താലിബ് ഹുസൈെൻറ വക്കാലത്ത് ഒഴിഞ്ഞു.
ഇൗ വർഷം ജനുവരി 18ന് ഗുജ്ജർ ബകർവാൾ സമുദായത്തിലെ എട്ടു വയസ്സുകാരിയെ കഠ്വയിലെ ക്ഷേത്രത്തിൽ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പുറത്തെത്തിച്ചതിൽ നിർണായക പങ്കുവഹിച്ച താലിബിനെതിരെ ഇൗ സമരവുമായി സഹകരിച്ച ജെ.എൻ.യു വിദ്യാർഥിനിയാണ് ഒരു ഒാൺലൈൻ പോർട്ടലിൽ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.
മാർച്ച് 27ന് കഠ്വയുമായി ബന്ധപ്പെട്ട് ജെ.എൻ.യുവിൽ സംസാരിക്കാൻ താലിബ് വന്നിരുന്നുവെന്നും അതിനുശേഷം ക്ഷണിച്ച വിദ്യാർഥികളുമായി താലിബ് ആശയവിനിമയം തുടർന്നിരുന്നുവെന്നും പരാതിക്കാരിയായ ഗവേഷക എഴുതി. തുടർന്ന് ഏപ്രിൽ 13ന് ഉദ്ദംപൂരിൽ ആക്രമിക്കപ്പെട്ടപ്പോൾ പൊലീസ് സംരക്ഷണത്തിനായി സുപ്രീംകോടതിയെ സമീപിക്കാൻ വീണ്ടും ഡൽഹിയിൽ വന്നിരുന്നു. അതിനുശേഷം ലൈംഗികച്ചുവയോടെയുള്ള സംസാരം തുടങ്ങിയ താലിബ് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ് വിളിക്കാൻ തുടങ്ങി.
അതൃപ്തി പ്രകടിപ്പിച്ചിട്ടും അയാൾ പിന്തുടർന്നു. ഏപ്രിൽ 27ന് ഡൽഹിയിൽ വീണ്ടും വരുന്നുണ്ടെന്ന് പറഞ്ഞ് 40 പ്രാവശ്യമെങ്കിലും താലിബ് വിളിച്ചു. തുടർന്ന് പുലർച്ചെ 12.30ന് െജ.എൻ.യുവിൽനിന്ന് കാറിൽ കയറ്റി ബട്ല ഹൗസിലെ ഒറ്റമുറി ഫ്ലാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തിയെന്നാണ് കുറിപ്പിൽ പറയുന്നത്. അന്ന് ശരീരഭാഗങ്ങളിലേറ്റ മുറിവിന് ചികിത്സ തുടർന്നു. രണ്ടാഴ്ചക്കുശേഷം താൻ അനുഭവിക്കുന്ന വേദന വിളിച്ചറിയിച്ചേപ്പാൾ തെറ്റുപറ്റിയെന്നായിരുന്നു മറുപടി.
ഇത്രയും വലിയൊരു സെലിബ്രിറ്റിയായ ഒരാൾക്കെതിരെ പരാതി ഉന്നയിച്ചാലുണ്ടാകുന്ന അപകടം അറിഞ്ഞു തന്നെയാണ് ഇൗ വെളിപ്പെടുത്തലെന്ന് അവർ വ്യക്തമാക്കി. കഠ്വ കേസിലെ പ്രതികൾ ഇതുപയോഗപ്പെടുത്തി വസ്തുതകൾ വളച്ചൊടിക്കരുതെന്ന് കരുതിയാണ് അഞ്ചു മാസം മൗനം പാലിച്ചത്. എന്നാൽ, മറ്റൊരു മാനഭംഗക്കേസിൽ ജാമ്യം ലഭിച്ച് താലിബ് പുറത്തുവന്നത് ജെ.എൻ.യുവിൽ ആഘോഷിക്കപ്പെട്ട സാഹചര്യത്തിലാണ് ഇക്കാര്യം വിളിച്ചുപറയാൻ തോന്നിയതെന്നും ഗവേഷക കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.