Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ്​വ വ്യാജപ്രചാരണം:...

കഠ്​വ വ്യാജപ്രചാരണം: പ്രതിഭാഗം അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച്​ കോടതിയിലേക്ക്​

text_fields
bookmark_border
കഠ്​വ വ്യാജപ്രചാരണം: പ്രതിഭാഗം അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച്​ കോടതിയിലേക്ക്​
cancel

ജമ്മു: കഠ്​വ ബലാൽസംഗക്കേസിൽ പ്രതികൾക്ക്​ വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ജമ്മുകശ്​മീർ ക്രൈം​ബ്രാഞ്ച്​ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേസുമായി ബന്ധപ്പെട്ട്​ വ്യാജപ്രചരണം നടത്തിയതിനെ തുടർന്നാണ്​​ അഭിഭാഷകനെതിരെ പൊലീസ്​ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്​. ക്രൈംബ്രാഞ്ച്​ നിർബന്ധിച്ചതിനാലാണ്​ കേസിലെ സാക്ഷി പ്രതികൾക്കെതിരെ മൊഴി നൽകിയതെന്ന്​ പറയുന്ന ഒരു സി.ഡി നേരത്തെ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നിൽ പ്രതിഭാഗം അഭിഭാഷകനാണെന്നാണ്​ ​ൈക്രംബ്രാഞ്ച്​ കണ്ടെത്തൽ.

കേസിലെ അറസ്​റ്റിലായ വിശാൽ ശർമ്മക്കെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച്​ നിർബന്ധിച്ചുവെന്ന്​ സാക്ഷി പറയുന്ന വിഡിയോയാണ്​ സാമുഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്​​. കേസിലെ മുഖ്യസൂത്രധാരൻ സൻജി റാമി​​​െൻറ മകനാണ്​ വിശാൽ ശർമ്മ. മജിസ്​ട്രേറ്റിന്​ മുന്നിൽ സാക്ഷി മൊഴി നൽകുന്നുവെന്ന തരത്തിലാണ്​ വിഡിയോ പ്രചരിച്ചത്​​. എന്നാൽ പ്രാഥമിക പരിശോധനയിൽ കോടതിക്ക്​ പുറത്താണ്​ വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും മനസിലായതായി ക്രൈംബ്രാഞ്ച്​ കോടതിയിൽ വ്യക്​തമാക്കിയിട്ടുണ്ട്​.

അതേസമയം, കേസിൽ അറസ്​റ്റിലായ പൊലീസുകാർ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ടു ജമ്മുകശ്​മീർ  ഹൈകോടതിയിൽ ഹരജി നൽകി. സംസ്ഥാന ക്രൈംബ്രാഞ്ചി​​​െൻറ അന്വേഷണം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casecrime branchmalayalam newsKathuva
News Summary - In Kathua Rape-Murder, Crime Branch To Approach Court Against Lawyer-India news
Next Story