കഠ്വ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തൽ: ആർ.എസ്.എസ് പ്രവർത്തകൻ മുൻകൂർ ജാമ്യം തേടി
text_fieldsകൊച്ചി: ജമ്മു-കശ്മീരിലെ കഠ്വയിൽ ക്രൂര പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരിക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണെൻറ സഹോദരനും ആർ.എസ്.എസ് നേതാവുമായ നന്ദകുമാറിെൻറ മകൻ നെട്ടൂർ കുഴുപ്പിള്ളിൽ എൻ. ശ്രീവിഷ്ണു എന്ന വിഷ്ണു നന്ദകുമാറാണ് (27) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ജാമ്യാപേക്ഷ അഡീഷനൽ സെഷൻസ് കോടതി പൊലീസിെൻറ നിലപാട് അറിയാൻ ഇൗമാസം 20ലേക്ക് മാറ്റി. നെട്ടൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം നൽകിയ പരാതിയിൽ പനങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി ജാമ്യം തേടി കോടതിയെ സമീപിച്ചത്. ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തീവ്രവാദത്തിനെതിരായ തെൻറ ഫേസ്ബുക്ക് പ്രതികരണം സംഘി വിരുദ്ധ ഗ്രൂപ്പുകൾ അവരുടെ താൽപര്യത്തിനനുസരിച്ച് മാറ്റിയെടുക്കുകയായിരുന്നെന്നുമാണ് ഇയാളുടെ ആരോപണം.
ഏതെങ്കിലും വ്യക്തിക്കെതിരെയോ മതത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. ആർ.എസ്.എസ് അനുഭാവിയായ താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ജാമ്യഹരജിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.