കഠ്വ വിധി പൈശാചിക കൃത്യത്തിനു ലഭിച്ച കാവ്യനീതി –ജഡ്ജി
text_fieldsപത്താൻകോട്ട്: ജമ്മു-കശ്മീരിലെ കഠ്വയിൽ നാടോടി ബാലികയുെട പൈശാചികമായ കൊലപ ാതകം, നാണംകെട്ടതും മനുഷ്യത്വരഹിതവും കിരാതവുമാണെന്നും അതിെൻറ കാവ്യനീതിയാണ് ക േസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷയെന്നും വിധി പറഞ്ഞ പത്താൻകോട്ട് പ്രത്യേക കോടതി. ജമ ്മു-കശ്മീരിലെ കേസ് സുപ്രീംകോടതിയുടെ നിർദേശപ്രകാരം വിചാരണ നടത്തിയ പഞ്ചാബിലെ പത്താൻകോട്ട് പ്രത്യേക കോടതി കഴിഞ്ഞ ആഴ്ച, ആറു പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തു കയും ഇതിൽ മൂന്നു പേർക്ക് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു. മറ്റുള്ളവർക്ക് അ ഞ്ചു വർഷവും ശിക്ഷ വിധിച്ചിരുന്നു.
സ്വർഗവും നരകവും ഭൂമിശാസ്ത്രപരമായ രണ്ട് ഇട ങ്ങളല്ലെന്നും നമ്മുടെ ചിന്തയും പ്രവൃത്തികളും സ്വഭാവവുമാണ് സ്വർഗമെന്നോ നരകമെന്നോ ഉള്ള അവസ്ഥയിൽ നമ്മെ എത്തിക്കുന്നതെന്നും വിധിയിൽ ജഡ്ജി തേജ്വീന്ദർ സിങ് വിശദീകരിക്കുന്നു. 432 പേജുള്ള കഠ്വ കേസ് വിധിയുടെ പൂർണമായ പകർപ്പ് ലഭിച്ച പി.ടി.െഎ വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. പൈശാചികവും രാക്ഷസീയവുമായ ഇൗ കുറ്റകൃത്യം സമൂഹത്തിൽ നടുക്കം സൃഷ്ടിെച്ചന്നതും യഥാർഥ കുറ്റവാളികളിൽ നീതിയുടെ വാളിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട് എന്നതും പ്രത്യേകം പറയേണ്ടതില്ല എന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.
‘‘പ്രായപൂർത്തിയെത്താത്ത പെൺകുട്ടിക്കു നേരെ നടന്നത് മനുഷ്യത്വവിരുദ്ധവും കിരാതവുമാണ് എന്ന് വ്യക്തമാണെങ്കിലും മുന്നോട്ടുെവച്ച ഒാരോ തെളിവും ഉരകല്ലിൽ വെച്ച് ഉരച്ചുനോക്കി യഥാർഥ കുറ്റവാളികളെ കണ്ടെത്തുകയും ഒരു നിരപരാധിയും ഉൾപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷൻ അഭിഭാഷകരായ എസ്.എസ്. ബസ്റ, ജെ.കെ. ചോപ്ര, ഹർമിന്ദർ സിങ്, ഭൂപീന്ദർ സിങ് എന്നിവരുടെ വാദം കേട്ടശേഷം പ്രതിഭാഗത്തിെൻറ, 57 അഭിഭാഷകരടങ്ങിയ വൻ നിരയുടെ വാദവും കേട്ടു. എന്നിട്ടും, പ്രതിഭാഗം ആരോപിച്ചപോലെ കേസിൽ തെറ്റായി കുറ്റം ചുമത്തിയെന്ന് എവിടെയും സ്ഥാപിക്കാൻ കഴിഞ്ഞില്ല’’ -ജഡ്ജി പറയുന്നു.
2018 ജനുവരി 10ന് കുറ്റകൃത്യം നടന്ന സമയത്ത്, പെൺകുട്ടിയുടെ ബകർവാൽ സമുദായത്തോട് കഠ്വയിലെ രസാന ഗ്രാമത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് വർഗീയമായ ശത്രുത ഉണ്ടായിരുന്നു എന്നതിന് പൊലീസ് കേസുകളടക്കമുള്ള തെളിവുണ്ട്. പ്രദേശവാസികൾ ബകർവാലുകളെ അംഗീകരിച്ചിരുന്നില്ല. ‘‘കുറ്റകൃത്യത്തിനു പിന്നിൽ ഇൗ വൈരം കാരണമല്ല എന്ന് സ്ഥാപിക്കുന്നതിലും പ്രതിഭാഗം പരാജയപ്പെട്ടു. അങ്ങനെ, ഇൗ അസ്വീകാര്യതകൂടി ഹീനമായ കൊലപാതകത്തിന് പ്രേരണയായി എന്ന് കോടതിക്ക് മനസ്സിലായി’’ -ജഡ്ജി പറഞ്ഞു.
തെറ്റായ അന്വേഷണമാണ് നടന്നെതന്ന് ചില സാേങ്കതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടത്തിയ വാദം തള്ളിയ കോടതി, കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ട രേഖകൾ വിവിധ സർക്കാർ വകുപ്പുകളിലെ വ്യത്യസ്ത ഉദ്യോഗസ്ഥർ തയാറാക്കിയ ഒൗദ്യോഗിക രേഖകളാണെന്നും വിശദീകരിച്ചു. അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടാൻ അതിനിസ്സാരമായ സാേങ്കതിക കാരണം ചൂണ്ടിക്കാട്ടിയെങ്കിലും ഗൗരവമാർന്ന ഇൗ കുറ്റത്തിൽനിന്ന് പ്രതികൾക്ക് സംശയത്തിെൻറ ആനുകൂല്യം നൽകാൻ അത് ഒരിക്കലും പര്യാപ്തമായിരുന്നില്ലെന്നും ജഡ്ജി വിശദീകരിച്ചു. ഇതിനായി സുപ്രീംകോടതി വിധികളും കോടതി ഉദ്ധരിച്ചു. പ്രത്യക്ഷ തെളിവുകളൊന്നും പ്രതികൾക്കെതിരെ ഇല്ലെന്ന വാദവും കോടതി തള്ളി.
‘‘കുറ്റത്തിൽ പ്രതികളുടെ പങ്കാളിത്തം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സാഹചര്യത്തെളിവുകൾ കൃത്യവും പ്രതികളിലേക്ക് നേരിട്ട് വിരൽ ചൂണ്ടുന്നതുമായിരുന്നു. സാഹചര്യത്തെളിവുകൾ എല്ലാംകൂടി ഒരു ചങ്ങലപോലെ കോർത്തിണക്കിയാൽ അവ സമ്പൂർണമാണ്. പ്രതികളല്ലാതെ മറ്റാരുമല്ല കുറ്റം ചെയ്തതെന്ന തീർപ്പിലെത്താതിരിക്കാൻ ഒരു വഴിയും അത് നൽകുന്നില്ല’’ -ജഡ്ജി തേജ്വീന്ദർ സിങ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.