സുപ്രീം കോടതിയിൽ ഹാജരാകില്ലെന്ന് കട്ജു
text_fieldsന്യൂഡൽഹി: സൗമ്യ വധക്കേസിലെ പുന:പരിശോധനാ ഹരജി വീണ്ടും പരിഗണിക്കുന്ന വേളയിൽ ഹാജരാകില്ലെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മർക്കണ്ഡേയ കട്ജു. കോടതിയിൽ ഹാജരാകുന്നതിന് ഭരണഘടനാപരമായ തടസങ്ങളുണ്ടെന്നും ആർടിക്ക്ൾ 124(7) പ്രകാരമാണ് ഹാജരാകാത്തതെന്നുമാണ് കട്ജു നൽകിയിരിക്കുന്ന വിശദീകരണം.
സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാറും സൗമ്യയുടെ അമ്മയും നൽകിയ പുന:പരിശോധന ഹരജി പരിഗണിക്കവെ കോടതിയിൽ ഹാജരായി വിധിയിലെ തെറ്റുകൾ സംബന്ധിച്ച് വിശദീകരണം നൽകാനാണ് കോടതി നിർദേശിച്ചത്.
നേരത്തെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ കോടതി വിധിയിൽ പിഴവു പറ്റിയെന്ന് കട്ജു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇത് റിവ്യൂ ഹർജിയായി സ്വീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ അസാധാരണമായ നടപടി. കേസ് നവംബർ 11ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.