'മതത്തിെൻറ പേരിൽ ഭിന്നിപ്പിക്കുന്നവർക്ക് തിരിച്ചടി നൽകാം'; മുസ്ലിംകൾക്ക് ഐക്യദാർഢ്യവുമായി നോമ്പെടുക്കാൻ അഭ്യർഥിച്ച് കട്ജു
text_fieldsമതത്തിെൻറ പേരിൽ ഭിന്നിപ്പിക്കുന്നവർക്കും മുസ്ലിംകളെ തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നവർക്കും തിരിച്ചടി നൽകുന്നതിെൻറ ഭാഗമായി അമുസ്ലിംകളോട് നോെമ്പടുക്കാൻ അഭ്യർഥിച്ച് സുപ്രീംകോടതി മുൻ ജഡ്ജി മാർകണ്ഡേയ കട്ജു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം മുസ്ലിംകളോടുള്ള െഎക്യദാർഢ്യവുമായി വെള്ളിയാഴ്ചത്തെ നോെമ്പടുക്കാൻ അഭ്യർഥിച്ചത്.
'പരിശുദ്ധ റമദാൻ മാസത്തിലെ അവസാനത്തെ ജുമുഅയാണ് മേയ് ഏഴിലേത്. മുസ്ലിം സഹോദരങ്ങളോടുള്ള ബഹുമാനവും ഐക്യദാർഢ്യവുമായി കഴിഞ്ഞ 25 വർഷമായി തുടരുന്നതുപോലെ, നാളെയും ഞാൻ നോെമ്പടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ അമുസ്‌ലിംകളോടും ഇത് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
അത്താഴത്തിെൻറയും നോമ്പ് തുറയുടെയും സമയം നിങ്ങൾക്ക് മുസ്ലിം സുഹൃത്തുക്കളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കും. അല്ലെങ്കിൽ ഇൻറർനെറ്റിൽനിന്ന് ലഭ്യമാകും. ഇൗ സമയത്ത് ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
മതത്തിെൻറ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്ലിംകളെ മതഭ്രാന്തന്മാർ, തീവ്രവാദികൾ, ദേശവിരുദ്ധർ എന്നിങ്ങനെ പൈശാചികവൽക്കരിക്കാനും ശ്രമിക്കുന്നവർക്കെതിരെയുള്ള പ്രതീകാത്മക തിരിച്ചടിയും നിരാകരണവുമാണിത്' ^കട്ജു ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.