കൗസല്യ വീണ്ടും വിവാഹിതയായി
text_fieldsമറയൂർ: ജാതി മാറി വിവാഹം ചെയ്തതിെൻറ പേരിൽ ദുരഭിമാനക്കൊലക്ക് ഇരയായ ശങ്കറി െൻറ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി. കോയമ്പത്തൂർ വെള്ളലൂർ സ്വദേശി ശക്തിയുമായാണ് വിവാഹം നടന്നത്.
2015ൽ ഉദുമൽപേട്ട കുമരലിംഗം സ്വദേശി ശങ്കരനെ പളനി സ്വദേശി കൗസല്യ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ജാതിമാറി വിവാഹം ചെയ്യുകയായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തെ തുടർന്ന് 2016 മാർച്ച് 14ന് ഉദുമൽപേട്ട ടൗണിൽ പട്ടാപ്പകൽ യുവതിയുടെ മാതാപിതാക്കളുടെ അറിവോടെ ബന്ധുക്കളും ഗുണ്ടകളുമെത്തി ശങ്കറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
കേസിൽ പ്രതികൾ ശിക്ഷ അനുഭവിച്ചുവരുകയാണ്. ശങ്കർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഭർതൃവീട്ടിൽ കഴിഞ്ഞ കൗസല്യ ജോലി ലഭിച്ച് ഉൗട്ടിയിൽ താമസിച്ചു വരുകയാണ്. പെരിയാർ ദ്രാവിഡ കഴകം ഒാഫിസിൽ ഞായറാഴ്ച രാവിലെയായിരുന്നു വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.