കശ്മീർ മന്ത്രിസഭ പുനഃസംഘടന: കഠ്വ പ്രതികളെ അനുകൂലിച്ച എം.എൽ.എക്ക് മന്ത്രിസ്ഥാനം
text_fieldsശ്രീനഗർ: തീവ്ര ഹിന്ദുത്വവാദികളെ ഉൾപ്പെടുത്തി ജമ്മു-കശ്മീർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കഠ്വ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ രാജീവ് ജസ്റോട്ടിയ ഉള്‍പ്പെടെ എട്ടു പേരാണ് പി.ഡി.പി-ബി.ജെ.പി സർക്കാറിലെ പുതിയ മന്ത്രിമാർ. കഠ്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പിന്തുണച്ച് ‘ഹിന്ദു ഏകത മഞ്ച്’ നടത്തിയ പ്രകടനത്തിൽ പെങ്കടുത്തയാളാണ് ജസ്റോട്ടിയ. ജസ്റോട്ടിയ കാബിനറ്റ് പദവിയോടെയാണ് മഹ്ബൂബ മുഫ്തി മന്ത്രിസഭയിലെത്തുന്നത്.
നിയമസഭ സ്പീക്കറായ ബി.ജെ.പിയുടെ കവീന്ദർ സിങ് ഗുപ്തയാണ് പുതിയ ഉപമുഖ്യമന്ത്രി. ആർ.എസ്.എസുകാരനായ ഗുപ്ത തീവ്ര സംഘ്പരിവാറുകാരനാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെ സംഘ്പരിവാർ നടത്തിയ റാലിയിൽ ഗുപ്ത പെങ്കടുത്തിരുന്നു.
ബി.െജ.പി സംസ്ഥാന അധ്യക്ഷൻ സത്പാൽ ശർമ, ദേവീന്ദർ കുമാർ മണ്യാൽ, സുനിൽ ശർമ, ശക്തി രാജ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു ബി.ജെ.പി മന്ത്രിമാർ. മുഹമ്മദ് ഖലീൽ ബാന്ദ്, മുഹമ്മദ് അഷ്റഫ് മിർ എന്നിവരാണ് പി.ഡി.പി മന്ത്രിമാർ. മന്ത്രിസഭ പുനഃസംഘടനക്ക് വഴിയൊരുക്കി ഉപമുഖ്യമന്ത്രി നിർമൽ സിങ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
പുതിയ മന്ത്രിമാർക്ക് ഗവർണർ എൻ.എൻ. വോറ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രിസഭ മാറ്റങ്ങൾക്ക് കഠ്വ സംഭവവുമായി ബന്ധമില്ലെന്ന് സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ച ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു. അധികാരത്തിൽ മൂന്നു വർഷം പിന്നിട്ട സാഹചര്യത്തിൽ പുതിയ മുഖങ്ങൾക്ക് അവസരം നൽകാനാണ് പുനഃസംഘടനയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി മന്ത്രിമാരെ അഭിനന്ദിച്ചു.
കഠ്വ സംഭവത്തിലെ പ്രതികളെ പിന്തുണച്ച് പ്രകടനം നടത്തി വിവാദത്തിലായ ബി.ജെ.പിയുടെ വനം മന്ത്രി ലാൽ സിങ്, വ്യവസായമന്ത്രി ചന്ദർ പ്രകാശ് എന്നിവർ രാജിവെച്ചതിനെ തുടർന്നാണ് മറ്റു ബി.ജെ.പി മന്ത്രിമാരും പാർട്ടിക്ക് രാജിക്കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.